ന്യൂയോര്‍ക്ക്: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരം വരെ പ്രവര്‍ത്തനം വ്യപിപ്പിച്ചെന്ന് മുതിര്‍ന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. കടല്‍ക്കൊള്ള അമേരിക്കയുടെ ആഗോളനയതന്ത്ര ബന്ധത്തെ ബാധിക്കുന്ന പ്രധാന പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
കടല്‍ക്കൊള്ള ഭീഷണിക്കെതിരെ ആഗോള തലത്തില്‍ വിവിധ സേനകള്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്. അന്താരാഷ്ട്ര അംഗീകാരമുള്ള കപ്പല്‍ പാത രൂപീകരിച്ച് ഏദന്‍ ഉള്‍ക്കടലിലൂടെ സുരക്ഷിതമായ വ്യാപാര കപ്പല്‍ പാതയൊരുക്കാന്‍ അമേരിക്ക എല്ലാ സഹായവും നല്‍കുമെന്നും അമേരിക്കന്‍ രാഷ്ട്രീയ സൈനിക ബ്യൂറോ അസിസ്റ്റന്റ് സെക്രട്ടറി ആഡ്രൂ സാപ്പിറോ പറഞ്ഞു. ഏദന്‍ കടലിടുക്കില്‍ ശക്തമായ പട്രോളിങ് ഏര്‍പ്പെടുത്തി കടല്‍ക്കൊള്ള ഭീഷണി നേരിടും.
മാതൃകപ്പലുകളുടെ വിപുലമായ ഉപയോഗം കൊള്ളക്കാരുടെ പ്രവര്‍ത്തന മേഖല ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരം വരെ വ്യാപിക്കാനിടയാക്കി. പ്രധാന കടലുകളിലെ പട്രോളിങ്ങ് കൊള്ളക്കാരെ തടുക്കാനുള്ള നല്ല മാര്‍ഗമാണെങ്കിലും വര്‍ദ്ധിച്ച് വരുന്ന ആക്രമണ ഭീഷണി കണക്കിലെടുത്ത് മറ്റ് മാര്‍ഗ്ഗങ്ങള്‍ ആരായണം. സമുദ്ര വ്യാപാര മേഖലയെ സ്വയം പ്രതിരോധ സജ്ജമാക്കുകയാണ് ഇതിനൊരു വഴി.
സ്വകാര്യ സായുധ സേനയെ കപ്പലില്‍ വിന്യസിക്കുന്നത് ഫലപ്രദമായ മാര്‍ഗ്ഗമാണെന്ന് പറയുന്ന അമേരിക്ക പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥരുജടെ സാന്നിദ്ധ്യം കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തെ ചെറുത്ത അനുഭവമാണ് അമേരിക്കന്‍ കപ്പലുകള്ക്കുള്ളതെന്നും പറയുന്നു. സംവിധാനം ഏര്‍പ്പെടുത്തിയ ആദ്യനാളുകളില്‍ സ്വകാര്യസേന അക്രമത്തിന് മുതിരുമെന്ന് വിമര്‍ശനമുയര്‍ന്നെങ്കിലും സംവിധാനത്തിന്റെ പ്രവര്‍ത്തനം തീര്‍ത്തും കുറ്റമറ്റതും വിജയകരവുമായിരുന്നു. സായുധ സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനമുള്ള കപ്പലുകളുടെ യാത്രാഅനുമതിക്കായി എല്ലാ തീരദേശ രാഷ്ട്രങ്ങളിലും അമേരിക്ക നയതന്ത്ര സമ്മര്‍ദം ശക്തിപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: