കൊച്ചി : സോണി മൊബെയില്‍ കമ്മ്യൂണിക്കേഷന്‍സ് പുതിയ എക്സ്പീരിയ സ്മാര്‍ട്ട്ഫോണ്‍ ശ്രേണി ഇന്ത്യയില്‍ പുറത്തിറക്കി. എക്സ്പീരിയ ടിപ്പോ, ടിപ്പോ ഡ്യൂവല്‍, മൈറോ, ജെ ആന്റ് എസ് എല്‍ എന്നി പുതിയ ഫോണുകള്‍ വിവിധ തലങ്ങളിലുള്ള ഉപയോക്താക്കളുടെ ആവശ്യകതയും വിലനിലവാരവും കണക്കിലെടുത്താണ് വിപണിയിലെത്തിച്ചിട്ടുള്ളത്.
ആഘോഷവേളയോടനുബന്ധിച്ച് സുഹൃത്തുക്കള്‍ക്കും മറ്റും സമ്മാനിക്കാനായി നിലവിലുള്ള ശ്രേണിയുടെ വില കുറച്ചതായും സോണി അറിയിച്ചു. ഇതനുസരിച്ച് എക്സ്പീരിയ യു, പി, ഗോ, ഇയോണ്‍ എന്നിവയുടെ വിലകള്‍ കുറയും.
എന്‍ട്രി ലെവല്‍ എക്സ്പീരിയ ടിപ്പോയുടെ വില 9,999 രൂപയാണ്, സിംഗിള്‍ സിം, ഡ്യുവല്‍ എന്ന വേര്‍ഷനുകളില്‍ ഇത് ലഭിക്കും. സിംഗിള്‍ സിം ടിപ്പോയില്‍ ആന്‍ഡ്രോയിഡ് 4.0 ഐ സി എസ്, ക്വാല്‍കോം സ്നാപ്പ്്ഡ്രാഗണ് പ്രോസസര്‍, സൗജന്യ മ്യൂസിക് കണ്ടെന്റ്, അസസറികള് എന്നിവയുണ്ടാകും. ഡ്യൂവലിന് വില 10,449 രൂപയാണ്. രണ്ടു വ്യത്യസ്ത സിം കാര്‍ഡുകളുമായി രണ്ടു മൊബെയില്‍ ഫോണുകള്‍ വഹിക്കാന്‍ താല്പര്യമുള്ളവര്ക്ക് ഇത് അനുയോജ്യമായിരിക്കും.
എക്സ്പീരിയ എസ് എല്ലില്‍ ഡ്യുവല്‍ കോര്‍ 1.7 ജിഎച്ച് ഇസഡ് പ്രോസസറാണ് ഉള്ളത്. 12 മെഗാപിക്സല്‍ ഫാസ്റ്റ് ക്യാപ്്ചര് ക്യാമറ, മൊബെയില്‍ ക്യാമറ സെന്സറിനുവേണ്ടിയുള്ള എക്സ്മോര്‍ ആര് എന്നിവയാണ് മറ്റു സവിശേഷതകള്‍.
നേരിയതും അഴകുറ്റതുമായ എക്സ്പീരിയ മൈറോ സ്്മാര്ട്ട്ഫോണുകള് വിവിധ നിറങ്ങളില്‍ ലഭിക്കും.
നിലവിലുള്ള ശ്രേണിയുടെ വില കുറച്ചിട്ടുള്ളത് ഇപ്രകാരമാണ്: എക്സ്പീരിയ ഗോ -18,990, എക്സ്പീരിയ ഇയോണ്‍ – 34,90, എക്സ്പീരിയ പി- 24,990, എക്സ്പീരിയ യു- 15,990 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: