ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ വില്പന വര്‍ധിച്ചു. ഒക്ടോബറില്‍ വില്പന 85.46 ശതമാനം ഉയര്‍ന്ന് 1,03,108 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വില്പന 55,595 യൂണിറ്റ് മാത്രമായിരുന്നുവെന്നും കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.
ഒക്ടോബറില്‍ മാരുതിയുടെ ആഭ്യന്തര വില്പന 96,002 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇത് 51,458 യൂണിറ്റായിരുന്നു. 86.56 ശതമാനം വര്‍ധനവാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കയറ്റുമതി 71.77 ശതമാനം ഉയര്‍ന്ന് 7,106 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4,137 യൂണിറ്റായിരുന്നു.
ആഭ്യന്തര വിപണിയില്‍ മൊത്തം യാത്രാക്കാര്‍ വില്പന 93.75 ശതമാനം ഉയര്‍ന്ന് 79,811 യൂണിറ്റിലെത്തി. 2011 ഒക്ടോബറിലിത് 41,192 യൂണിറ്റായിരുന്നു. മാരുതിയുടെ ചെറുകാര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മാരുതി 800, ആള്‍ട്ടോ, വാഗണ്‍ ആര്, എന്നിവയുടെ വില്പന 68.87 ശതമാനം ഉയര്‍ന്ന് 42,233 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഈ വിഭാഗത്തില്‍ വിറ്റഴിക്കപ്പെട്ടത് 25,009 യൂണിറ്റായിരുന്നു.
എസ്റ്റിലോ, സ്വിഫ്റ്റ്, റിറ്റ്സ് മോഡലുകളുടെ വില്പനയില് ഇരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 22,459 യൂണിറ്റ് വാഹനങ്ങളാണ് ഈ വിഭാഗത്തില്‍ വിറ്റഴിക്കപ്പെട്ടത്. മാരുതിയുടെ ഏറ്റവും ജനപ്രിയ മോഡലായ ഡിസയറിന്റെ വില്പന മൂന്നിരിട്ടി വര്‍ധിച്ച് 14,389 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 5001 യൂണിറ്റായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: