കാഞ്ഞങ്ങാട്: മാറാട് കൂട്ടക്കൊലയിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അനേവഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിണ്റ്റെ ഭാഗമായി കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ സായാഹ്ന ധര്‍ണ്ണ നടത്തും. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്റ്റ് കുണ്ടാര്‍ രവീശതന്ത്രി ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തും. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡണ്റ്റ് എന്‍.പി രാധാകൃഷ്ണന്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് വേലായുധന് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: