പെരുമ്പാവൂര്‍: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തണ്ടേക്കാട് ജമാ അത് സ്കൂളില്‍ നടന്നുവന്ന പെരുമ്പാവൂര്‍ വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു. എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി പ്രവൃത്തിപരിചയമേള, ഐടി മേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിങ്ങനെയാണ് മേള നടന്നത്. പ്രവൃത്തിപരിചയ മേളയില്‍ ഒന്നാംസ്ഥാനം എസ്എന്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഒക്കല്‍ (10523), രണ്ടാംസ്ഥാനം ജമാ അത് തണ്ടേക്കാട് (8859), ഐടി മേളയില്‍ ഒന്നാംസ്ഥാനം വളയന്‍ചിറങ്ങര ഹയര്‍ സെക്കന്ററി സ്കൂള്‍ (65 പോയിന്റ്), രണ്ടാംസ്ഥാനം അനിത വിദ്യാലയം താന്നിപ്പുഴ (41 പോയിന്റ്) എന്നിവ ഓവറോള്‍ കരസ്ഥമാക്കി.
ശാസ്ത്രമേള ഓവറോള്‍ ചാമ്പ്യനായി അനിതവിദ്യാലയം, താന്നിപ്പുഴ (43 പോയിന്റ്), രണ്ടാംസ്ഥാനം മാര്‍ ഓര്‍ഗന്‍ കോടനാട് (38 പോയിന്റ്), സാമൂഹ്യശാസ്ത്രമേള വളയന്‍ചിറങ്ങര ഹയര്‍ സെക്കന്ററി സ്കൂള്‍ (82 പോയിന്റ്), രണ്ടാംസ്ഥാനം ജമാഅത് തണ്ടേക്കാട് (78 പോയിന്റ്), ഗണിതശാസ്ത്രമേള, എസ്എന്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഒക്കല്‍ (163 പോയിന്റ്), രണ്ടാംസ്ഥാനം അനിത വിദ്യാലയം (120 പോയിന്റ്) തുടങ്ങിയവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
സമാപനസമ്മേളനം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എം.പി. രാജന് അധ്യക്ഷതവഹിച്ച യോഗത്തില്‍ സ്കൂള്‍ മാനേജര്‍ സി.കെ. അബു വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണംചെയ്തു. പഞ്ചായത്തംഗം ശിവന് കദളി, എഇഒ ഇന്‍ചാര്‍ജ് ശശികുമാര്‍, ജിലോ കെ. ചെറിയാന്, ടി.പി. മന്‍സൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: