ജക്കാര്‍ത്ത: പടിഞ്ഞാറന്‍ ഇന്തോനേഷ്യയില്‍ ദിവസങ്ങളായി തുടരുന്ന വംശീയകലാപത്തില്‍ ഇതുവരെ 14 പേര് കൊല്ലപ്പെട്ടു. ഒന്‍പതു പേരെ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. ലാംപംഗ് പ്രവിശ്യയിലെ ബലിനുരാഗ വില്ലേജിലാണ് സംഘര്‍ഷം ഉണ്ടായത്.
ഞായറാഴ്ച നാല് പേര് കൊല്ലപ്പെട്ട സംഘര്‍ഷത്തില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലുണ്ടായ സംഘര്‍ഷത്തിലാണ് മരണസംഖ്യ ഉയര്‍ന്നത്. നിരവധി വീടുകള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്. സംഘര്‍ഷം നിയന്ത്രിക്കാന്‍ സൈന്യത്തെയും പോലീസിനെയും രംഗത്തിറക്കിയിട്ടുണ്ട്.
ഇന്നലെ 1500 പോലീസുകാരെയും 500 സൈനികരെയും സംഘര്‍ഷബാധിത മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: