കോതമംഗലം: കേന്ദ്രസര്‍ക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടന കോര്‍പ്പറേറ്റ് താല്‍പ്പര്യം സംരക്ഷിക്കാനായി മന്‍മോഹന്‍സിംഗും സോണിയാഗാന്ധിയും ചേര്‍ന്ന് നടത്തിയ അണിയറ നീക്കമാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം എം.ടി.രമേശ് ആരോപിച്ചു. അഴിമതിക്കും വിലക്കയറ്റത്തിനുമെതിരെ ബിജെപി കോതമംഗലം നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നയപരമായ തീരുമാനമല്ല, മറിച്ച് റിലയന്‍സ് ഗ്രൂപ്പിനുവേണ്ടിയാണ് ജയ്പാല് റെഡ്ഡിയെ പെട്രോളിയം വകുപ്പില്‍നിന്നും മാറ്റിയത്. തെരഞ്ഞെടുപ്പിനെ നേരിടാനും സര്‍ക്കാരിന്റെ മുഖം മിനുക്കാനുമാണെന്നാണ് പ്രധാനമന്ത്രി പുനഃസംഘടനയെക്കുറിച്ച് വാചാലനായത്. കോഫിഷോപ്പില്നിന്നും ഇന്ത്യയിലേക്ക് കടുന്നുവന്ന സോണിയാഗാന്ധി ഇപ്പോള്‍ ലോകത്തിലെ അഞ്ചാമത്തെ കോടീശ്വരിയായി മാറിയതെങ്ങനെയാണെന്ന് മാധ്യമങ്ങളാണ് വെളിപ്പെടുത്തിയത്. ഇതിന് കോണ്‍ഗ്രസ് രാജ്യത്തോട് മറുപടി പറയണമെന്ന് രമേശ് ആവശ്യപ്പെട്ടു. വ്യാപാരവും വ്യവസായവും കൃഷിയുമില്ലാത്ത സോണിയാഗാന്ധി എങ്ങനെ ലോകത്തിലെ അതിസമ്പന്നയായി മാറി. കഴിഞ്ഞ എട്ട് വര്‍ഷത്തെ യുപിഎ സര്‍ക്കാരിന്റെ ലക്ഷക്കണക്കിന് കോടിയുടെ കുംഭകോണമാണ് ഇതിന് പിന്നിലെന്ന് തെളിയുമെന്ന് രമേശ് കുറ്റപ്പെടുത്തി.
രാജ്യത്തെ കൊള്ളയടിക്കുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ചില്ലറ വില്‍പ്പനമേഖല തകര്‍ത്ത് വാള്‍മാര്‍ട്ട് പോലുള്ള വിദേശകുത്തകകള്‍ക്ക് ഇന്ത്യന്‍ വിപണിയെ തീറെഴുതുകയാണെന്നും എം.ടി.രമേശ് ആരോപിച്ചു.
സന്തോഷ് പത്മനാഭന് അധ്യക്ഷത വഹിച്ചു. അഡ്വ. പി.ജെ.തോമസ്, അഡ്വ. കെ.ആര്.രാജഗോപാല്‍, എം.എന്‍.ഗംഗാധരന്, പി.കെ.ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: