കൊച്ചി: പതിനഞ്ചാമത് ഡിസി അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നാളെ കൊച്ചി മറൈന്‍ ഡ്രൈവില്‍ തുടക്കമാവും. വൈകിട്ട് 5.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മണിപ്പാല്‍ സര്‍വകലാശാല പ്രഥമ വൈസ് ചാന്‍സലറും ഹൃദ്രോഗ വിദഗ്ദ്ധനുമായ ഡോ.എം.എസ്.വല്യത്താന്, പ്രൊഫ്.എം.കെ.സാനു, ഹൈബി ഈഡന് എംഎല്‍എ, ഡോ.സി.കെ.രാമചന്ദ്രന് എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ വാഗ്ഭട പൈതൃകം (എം.എസ്.വല്യത്താന്), നാടോടി (അയാന്‍ഹിര്‍സി അലി), കനലുകള്‍ (സാന്തോര് മാറൊയ്), സ്നേഹോത്സവം (എലിസബത്ത് ഗില്‍ബര്‍ട്ട്), ഭുജിക്കൂ, ഭജിക്കൂ, പ്രണയിക്കൂ (എലിസബത്ത് ഗില്‍ബര്‍ട്ട്), നിഷ്കളങ്കതയുടെ ചിത്രശാല (ഓര്‍ഹന്‍ പാമുക്), ബധിര കര്‍ണങ്ങള്‍ തുറക്കാന്‍ (ഇര്ഫാന് ഹബീബ്) എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന് പ്രസാദ് പൂണിത്തുറ അവതരിപ്പിക്കുന്ന പുല്ലാങ്കുഴല്‍ കച്ചേരിയും അരങ്ങേറും. നവംബര്‍ 14 വരെയാണ് പുസ്തകമേള. ഇന്ത്യയിലും വിദേശത്തുമുള്ള 350 ലേറെ പ്രസാധകര് പങ്കെടുക്കുന്ന മേളയാണ് ഡിസി ബുക്സ് കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്. പെന്ഗ്വിന്, റാന്‍ഡം ഹൗസ്, ഹാപ്പര്‍ കോളിന്‍സ്, മാക് മില്ലന്, വൈലി, സ്കൊളാസ്റ്റിക്, ക്രേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്, സേജ് പബ്ലിക്കേഷന്‍സ്, അമര്ചിത്ര കഥ, ഹാഷെറ്റ് തുടങ്ങി മുഖ്യപ്രസാധകരെല്ലാം മേളയിലെത്തുന്നുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് 9 വരെയാണ് മേള.
വിവിധ മേഖലകളില്‍നിന്നുള്ള പത്തുലക്ഷത്തോളം പുസ്തകങ്ങളാണ് മേളയില്‍ വായനക്കാര്‍ക്കായി നിരത്തുന്നത്. മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, നിയമം തുടങ്ങിയ എല്ലാ മേഖലകളിലെയും പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള കൂടുതല്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
കൂടാതെ എല്ലാ ദിവസവും വൈകിട്ട് സാംസ്കാരിക സമ്മേളനങ്ങളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: