മുംബൈ: റിസര്‍വ് ബാങ്ക് കരുതല്‍ ധനാനുപാത നിരക്ക് (സിആര്‍ആര്‍) 25 ശതമാനം കുറച്ചു. ഇതോടെ നിരക്ക് 4.25 ശതമാനത്തിലെത്തി. അര്‍ധവാര്‍ഷിക വായ്പാ അവലകോനത്തിലായിരുന്നു നിരക്ക് കുറച്ചത്. എന്നാല്‍ റിപ്പോ നിരക്ക് എട്ട് ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് ഏഴ് ശതമാനമായും നിലനിര്‍ത്തിയിട്ടുണ്ട്.
ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിശ്ചയമായും സൂക്ഷിക്കേണ്ട നിക്ഷേപത്തിന്റെ ഒരു ഭാഗമാണ് കരുതല്‍ ധനാനുപാതം. വിപണിയില്‍ കൂടുതല്‍ പണലഭ്യത ഉറപ്പുവരുത്താനാണ് കേന്ദ്രബാങ്കിന്റെ നീക്കം. 17,500 കോടി രൂപയാണ് ഇത് മൂലം വിപണിയിലെത്തുക.
എന്നാല്‍ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താഞ്ഞത് ഓഹരിവിപണിയെ നിരാശപ്പെടുത്തി. രാവിലെ മുന്നേറ്റമുണ്ടാക്കിയ സൂചികകള്‍ നയപ്രഖ്യാപനത്തോടെ താഴോട്ടുപോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: