അങ്കമാലി: സമൂഹത്തില്‍ കഷ്ടപ്പെടുന്നവരുടെ ഇടയില്‍ പോലീസ് ഒരു കൈതാങ്ങായി മാറാണമെന്ന് പൊതുമരാമത്തുമന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള മരണാനന്തരസഹായനിധി വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക മേഖലയില്‍ ഉയര്‍ന്ന ചിന്താഗതിയുള്ളവരാണ് ഇന്ന് പോലീസ് സേനയിലുള്ളവര്‍ സമൂഹത്തിലെ ഏതൊരു സാമൂഹ്യരംഗത്തും ഇവര്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും മന്ത്രി വ്യക്തമാക്കി. ഉയര്‍ന്ന വിദ്യഭ്യാസമുള്ളവരാണ് ഇന്ന് പോലീസ് സേനയില്‍ ഉള്ളത്.
ഇത് പോലീസിന് ഉന്നതനിലവാരം നേടികൊടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ അസോസിയേഷന് സംസ്ഥാന ഭാരവാഹികളെയും പോലീസില്‍നിന്ന് വിരമിക്കുന്നവരെ ജില്ലാ പോലീസ് സൂപ്രണ്ട് കെ. പി. ഫിലിപ്പ് ഐപിഎസും ആദരിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളകമ്പനി മാനേജിംഗ് ഡയറക്ടര്‍ വി. ജെ. കുര്യന്, ബാംബൂ കോര്പ്പറേഷന് ചെയര്മാന് പി. ജെ. ജോയി, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വൈ. വര്‍ഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ ഉണ്ണികൃഷ്ണന്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍, സിയാല്‍ എഫ്ആര്‍ആര്‍ഒ കെ.രാജഗോപാല്‍, എസ്പി ടേജന് സി. സിറിയക്, നെടുമ്പാശ്ശേരി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രഭുല ചന്ദ്രന്, സംസ്ഥാന ഭാരവാഹികളായ അബ്ദുള്‍ റഹിം, വി. ഒ. ജോസഫ്, കെ. ആര്. ബിജു, സക്കീര്‍ ഹുസൈന്, ഷിബു ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: