കൊച്ചി: എറണാകുളം കരയോഗത്തിെന്റ സാമൂഹ്യസേവന വിഭാഗമായി ആത്മഹത്യാ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന ചൈത്രം അഞ്ചാം വാര്‍ഷികം ആഘോഷിച്ചു. എറണാകുളം ടിഡിഎം ഹാളില്‍ നടന്ന ചടങ്ങില്‍ കരയോഗം പ്രസിഡനൃ കെ.പി.കെ.മേനോന് ആദ്ധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ വി.ജെ.ബെര്‍ലി സ്വാഗതം ആശംസിച്ചു. ചൈത്രം കണ്‍വീനര്‍ ഡോക്ടര്‍ വിജയലക്ഷ്മി മേനോന് വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൊച്ചിന് കോര്പ്പറേഷന് മേയര്‍ ടോണി ചമ്മണി വാര്‍ഷികം ഉദ്ഘാടനംചെയ്തു. കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്നും അണുകുടുംബത്തിലേയ്ക്കുളള മാറ്റം സമൂഹത്തില്‍ വലിയൊരു പരിധി വരെ മാനസികസമ്മര്‍ദ്ദത്തിന് കാരണമായിട്ടുണ്ട്. കൂടാതെ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും പലരിലും ആത്മഹത്യാചിന്തയുണ്ടാക്കുന്നുവെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മേയര്‍ ചൂണ്ടിക്കാട്ടി. ചൈത്രത്തിെന്റ പ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചിന് കോര്‍പ്പറേഷെന്റ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. കരയോഗം ജനറല്‍ സെക്രട്ടറി പി.രാമചന്ദ്രന് (വേണു), പളളുരുത്തി എസ്ഡിപിവൈ ബിഎച്ച്എസ് പ്രധാനാധ്യാപകന് ശ്രീ.കെ.എന്‍.സതീശന്, കൊച്ചിന് കോര്പ്പറേഷന് ആരോഗ്യവിഭാഗം ചെയര്മാന് ടി.കെ. അഷ്റഫ് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. ?റിനായ്? മെഡിസിറ്റിയിലെ മനഃശാസ്ത്ര വിദഗ്ധന്‍ ഡോക്ടര്‍ യു.വിവേക്, വടകര ഗവ.കോളേജ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ കെ.വി.റീത്താമ്മ തുടങ്ങിയവര്‍ , സ്ത്രീകള്‍ മാനസികസമ്മര്‍ദ്ദവും ആത്മഹത്യയും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസെടുത്തു. പി.വി.സുകുമാരന്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: