ചെന്നൈ: കൂടംകുളം ആണവ നിലയം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആണവവിരുദ്ധപ്രവര്ത്തകര് തമിഴ്നാട് നിയമസഭാ മന്ദിരത്തിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. തിങ്കളാഴ്ച നടന്ന നിയമസഭാ ഉപരോധത്തിന് പട്ടാളി മക്കള്‍ കക്ഷി പിന്തുണ അറിയിച്ചിട്ടുണ്ട്. സമരത്തില്‍ പങ്കുചേരുമെന്ന് പിഎംകെ സ്ഥാപകനേതാവ് എസ് രാംദാസ് അറിയിച്ചിരുന്നു.
ചൊവ്വാഴ്ചയായിരുന്നു നിയമസഭാ സമ്മേളനം ആരംഭിച്ചത്. ഇതിനിടെ സമരം ചെയ്യുന്നവരെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്യുകയാണെന്നാരോപിച്ച് എംഡിഎംകെ നേതാവ് വൈക്കോ രംഗത്തെത്തി.
ഇന്ത്യോ-റഷ്യന്‍ സംയുക്ത സംരംഭമായ ആണവ പ്ലാന്റ്സുരക്ഷിതമല്ല എന്നാരോപിച്ചാണ് സമരസമിതിയുടെ പ്രതിഷേധം. 1988ല്‍ സോവിയറ്റ് യൂണിയനും ഇന്ത്യയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് കൂടംകുളം ആണവനിലയം സ്ഥാപിക്കുന്നത്. 2001ല്‍ നിര്‍മ്മാണം ആരംഭിച്ച നിലയം പ്രവര്‍ത്തനസജ്ജമായിക്കഴിഞ്ഞു.
ആഗോളതലത്തില്‍ ആണവ ഊര്ജ്ജത്തിനെതിരായി ഉയര്‍ന്നുവരുന്ന പ്രതിഷേധത്തിന്റെ ചുവടുപിടിച്ചാണ് കൂടംകുളം ആണവ വിരുദ്ധസമരം എന്ന് പറയുന്നുണ്ടെങ്കിലും ഇന്ത്യയുടെ വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ആണവ നിലയം അത്യാവശ്യമാണ്. കഴിഞ്ഞ വര്‍ഷം ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തില്‍ സുനാമിയെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയും ആഗോളതലത്തില്‍ ആണവ ഊര്ജ്ജത്തിനെതിരെ വികാരം ശക്തമാക്കാനിടയാക്കി.
തമിഴ്നാട്ടില്‍ നടക്കുന്ന ആണവ വിരുദ്ധ സമരത്തിന് പിന്നില്‍ പാശ്ചാത്യ താത്പര്യങ്ങള്‍ ഉണ്ടെന്ന ആരോപണം ശക്തമാണ്. തമിഴ്നാട്ടിലെ കടുത്ത വൈദ്യുതി ക്ഷാമവും അതുമൂലം വ്യവസായ രംഗത്തെ പ്രതിസന്ധിയും കണക്കിലെടുത്ത് സംസ്ഥാനത്തെയും രാജ്യത്തെയും പ്രമുഖ രാഷ്ട്രീയ പര്‍ട്ടികള്‍ ആണവ നിലയത്തിന് അനുകൂല നിലപാടിലാണ്. സംസ്ഥാനത്തെ തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകള്‍ ആണവ വിരുദ്ധ സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: