കൊച്ചി: കൊച്ചികോര്പ്പറേഷന് കുന്നുംപുറം 36-ാം ഡിവിഷനിലെ ഇലക്ട്രിസിറ്റി ഉപഭോക്താക്കളെ ചേരാനല്ലൂര്‍ പഞ്ചായത്തിന്റെ കീഴിലേക്ക് മാറ്റുന്നതിനുള്ള കെഎസ്ഇബിയുടെ നീക്കം ഉപേക്ഷിക്കണമെന്ന് ബിജെപി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ്കുമാറും, സെക്രട്ടറി യു.ആര്.രാജേഷും ആവശ്യപ്പെട്ടു.
ഈ മാറ്റം നിലവില്‍ വന്നാല്‍ ഇടപ്പള്ളി സെക്ഷന്റെ പരിധിയില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിച്ചു വരുന്ന ബില്ല് അടക്കുന്നത് ഉള്‍പ്പടെയുള്ള പല സേവനങ്ങളും നഷ്ടപ്പെടും. യാതൊരു കൂടിയാലോചനയും ഇല്ലാതെ അധികാരികളും ഭരണകര്‍ത്താക്കളും നടത്തുന്ന ഈ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കും.
ഇതിന്റെ ഭാഗമായി നവംബര്‍ 5ന് വൈകീട്ട് 5 മണിക്ക് കുന്നുംപുറം കവലയില്‍ സായാഹ്ന ധര്‍ണ നടക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ധര്‍ണ ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി, എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ്കുമാര്‍, വൈസ് പ്രസിഡന്റ് അഡ്വ.എം.എല്‍.സുരേഷ്കുമാര്‍, സെക്രട്ടറി യു.ആര്.രാജേഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം പി.എന്‍.ശങ്കരനാരായണന്, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ഷാലി വിനയന്, ബിജെപി തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ബാബുരാജ് തച്ചേത്ത്, ഡിവിഷന് പ്രസിഡന്റ് ജയന് തോട്ടുങ്കല്‍, ജനറല്‍ സെക്രട്ടറി ദേവിദാസ്, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി സുബീഷ് വടക്കേടത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: