കാഞ്ഞങ്ങാട് : ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പുതിയ ദേവസ്വം ബില്‍ ഭേദഗതി കൊണ്ട് വരുന്നത് ദേവസ്വം ഭരണം പിടിച്ചെടുക്കുന്നതിനുള്ള തന്ത്രത്തിണ്റ്റെ ഭാഗം മാത്രമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാസെക്രട്ടറി കെ പി ഹരിദാസ് ആരോപിച്ചു. ഹിന്ദുഐക്യവേദി കാസര്‍കോട് ജില്ലാ പഠനശിബിരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുതിയ ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ക്ഷേത്ര ഉപദേശക സമിതി അംഗത്വവും വിവേചനപരമാണ്. ക്ഷേത്രങ്ങളില്‍ വിശ്വാസികളായ ആളുകളാണ് വരുന്നത്. അവര്‍ക്ക് ൧൦൦ രൂപ നല്കി അംഗത്വം നല്കുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഹിന്ദു ഐക്യവേദി ഹിന്ദുക്കള്‍ക്ക് ആത്മവിശ്വാസം പകരുന്ന സംഘടനയായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ഒരു നൂറ്റാണ്ടായി തുടര്‍ന്ന് വരുന്ന ഹൈന്ദവ നാവോത്ഥാന പ്രവര്‍ത്തനങ്ങളുടെ തുടര്‍പ്രവര്‍ത്തനമാണ് ഹിന്ദു ഐക്യവേദി നടത്തുന്നത്. ഹൈന്ദവ സമൂഹം ദൈനംദിനം അഭിമൂഖീകരിച്ചുകൊണ്ടിരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് വിജയിച്ച ചരിത്രമാണ് സംഘടനക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ ശിബിരം ഉദ്ഘാടനം ചെയ്തു. ഹിന്ദുധര്‍മ്മത്തില്‍ ആത്മീയവും രാഷ്ട്രീയവും ശാസ്ത്രീയവുമായ അടിത്തറയുണ്ടെന്നും ഇതേക്കുറിച്ചുള്ള പഠനമാണ് ഹിന്ദുക്കള്‍ ചെയ്യേണ്ടതെന്നും സ്വാമിജി ഉദ്ഘാടന ഭാഷണത്തില്‍ പറഞ്ഞു. ഷോഡശസംസ്കാരത്തെക്കുറിച്ചും പഞ്ചമഹായജ്ഞങ്ങളെക്കുറിച്ചും നാംപഠിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ വിഷയങ്ങളില്‍ സംസ്ഥാന സമിതിയംഗം നിഷാ സോമന്, ആര് എസ് എസ്സ് ജില്ലാ കാര്യവാഹ് എ വേലായുധന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ ശ്രീധരന് ജില്ലാ വൈസ് പ്രസിഡണ്റ്റ് കടവത്ത് ബാലകൃഷ്ണ പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് കുണ്ടാര്‍ രവീശ് തന്ത്രികള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എ കരുണാകരന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രവീണ്‍ കോടോത്ത് സ്വാഗതവും ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിക്കണ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: