കൊച്ചി: കള്ളിന്റെ മറവിലാണ് സ്പിരിറ്റും വ്യാജമദ്യവും വില്‍ക്കുന്നത് എന്ന ആരോപണം ശരിയല്ലാ എന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്, സംസ്ഥാനത്ത് എവിടെയെങ്കിലും വ്യാജമദ്യം വില്‍ക്കുന്നുവെങ്കില്‍ അത് ഇല്ലാതാക്കാനുള്ള ചുമതല ഗവണ്മെന്റിനാണ്. ഉദയഭാനു കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് വീര്യം കൂടിയ മദ്യം കുറച്ചുകൊണ്ടുവരുവാനും കള്ള് വ്യവസായത്തെ സംരക്ഷിക്കുവാനുമുള്ള യുഡിഎഫ് നയം ഗവണ്മെന്റ് നടപ്പിലാക്കും. എറണാകുളം മാസ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ദേശീയ കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന്റെ തൊഴിലാളി സംരക്ഷണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ള് വ്യവസായത്തെ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ട് വിദേശ മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരുന്ന നയമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് എക്സൈസ് വകുപ്പ് മന്ത്രി കെ.ബാബു മുഖ്യപ്രഭാഷണത്തില്‍ സൂചിപ്പിച്ചു. സെമിനാറില്‍ ഫെഡറേഷന് പ്രസിഡന്റ് എന്‍.അഴകേശന്, അദ്ധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന്, ഫെഡറേഷന് ജനറല്‍ സെക്രട്ടറിമാരായ ആറ്റിങ്ങല്‍ വി.എസ്.അജിത് കുമാര്‍, കെ.ബാലകൃഷ്ണന്, വൈസ് പ്രസിഡന്റുമാരായ പി.ജി.ദേവ്, തൊടിയൂര്‍ രാമചന്ദ്രന്, സി.വി.രാമകൃഷ്ണന്,കെ.കെ.അരവിന്ദാക്ഷന്, ബാബു മാവേലിക്കര, പി.ബി.രവി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: