ന്യൂദല്‍ഹി: ഇന്ത്യയില്‍ നടന്ന വിവിധ ഭീകരാക്രമണങ്ങളില്‍ പങ്കുള്ള മൂന്ന് ഭീകരരെ വിട്ടുനല്‍കണമെന്ന് ഇന്ത്യ സൗദിഅറേബ്യയോട് ആവശ്യപ്പെട്ടു. ഇന്റര്‍പോള്‍ മുഖേനയാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്. നിരോധിത ഭീകരസംഘടനയായ ‘സിമി’യുമായി ബന്ധമുള്ള കര്‍ണാടകയില്‍നിന്നുള്ള ഒരു ഡോക്ടറുള്‍പ്പെടെ മൂന്നുപേരെ വിട്ടുനല്‍കണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മുഹമ്മദ് അബ്ദുള്‍ മുജീദ്, മുഹമ്മദ് അബ്ദുള്‍ ഷാഹിദ്, മുഹമ്മദ് അബ്ദുള്‍ സമദ് എന്നിവര്‍ക്കെതിരെ റെഡ്കോര്‍ണര്‍ നോട്ടീസും ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിക്കാന്‍ ബംഗളൂരു പോലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഹൂബ്ലി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ 18ഓളം യുവാക്കള്‍ക്ക് ഭീകരപരിശീലനം നല്‍കിയത് ഇവര്‍ മൂന്നുപേരുമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ രണ്ടുപേരെ 2011 ഡിസംബറില്‍ അഫ്ഗാനിലേക്ക് അയക്കുകയും ചെയ്തു. പാക്കിസ്ഥാനിലെത്തിയ ഇവരെ താലിബാന് ഭീകരരുടെ സംഘത്തിലേക്കാണ് പിന്നീട് അയച്ചത്.
ഈ വര്‍ഷം 29നും സപ്തംബര്‍ മൂന്നിനുമിടയില്‍ ഭീകരപരിശീലനം നേടിയ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഫരീത്തുള്ള ഗോരി എന്ന മറ്റൊരു ഭീകരനെതിരെയും ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ യുവാക്കള്‍ക്ക് ഇയാള്‍ ഭീകരപരിശീലനം നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: