ഏകത്വം സര്‍വവ്യാപിയും നിര്‍ഗുണവുമായ സത്തയാണ്. അതിന്റെ പുരാണപ്രസിദ്ധമായ പേര് ബ്രഹ്മാവെന്നാണ്. ചതുര്മുഖന്, മനഃശാസ്ത്രപരമായ പേരുമഹത്തെന്നും. ഇവിടെയാണ് രണ്ടും ചേര്‍ന്ന് ഒന്നാകുന്നത്. മഹത്തിന്റെ ചെറിയൊരംശം മസ്തിഷ്കമാകുന്ന കെണിയില്‍ കുടുങ്ങുമ്പോള്‍ അതിനെ മനസെന്ന് പറയുന്നു. ഈ വക മനസുകളുടെ ആകെത്തുകയാണ് സമഷ്ടി, സംഘാതം, സാമാന്യമെന്നറിയപ്പെടുന്നത്.
പ്രപഞ്ചമൊന്നാകെ, എടുക്കുമ്പോള്‍ പെരിയ ബ്രഹ്മാണ്ഡവും. വൃഷ്ടിയിലുള്ളതെല്ലാം വൃഷ്ടിക്കുവെളിയിലും നടക്കുന്നതായി ഊഹിക്കുന്നിതില് തെറ്റില്ല. നമുക്ക് സ്വന്തം മനസ് അപഗ്രഥിക്കാന്‍ ശക്തിയുണ്ടായിരുന്നെങ്കില്, ഇവിടെയുള്ളതെല്ലാം ബ്രഹ്മാണ്ഡമനസ്സിലും നടക്കുന്നു എന്ന് ഊഹിക്കാം.
പടിഞ്ഞാറന്‍ നാളുകളില്‍ ഭൗതികശാസ്ത്രം തിടുക്കത്തില്‍ പുരോഗമിക്കുന്നതോടൊപ്പം പഴയ മതങ്ങളുടെ കോട്ടകളെ ശരീരശാസ്ത്രം പ്രതിപദം കീഴടക്കിയിരിക്കുന്നതോടൊപ്പം, അവിടത്തെ ആളുകള്‍ക്ക് നില്ക്കക്കള്ളിയില്ലാതായിരിക്കുകയാണ്. കാരണം, ഇന്നത്തെ ശരീരശാസ്ത്രം, പാശ്ചാത്യരെ നൈരാശ്യത്തിലാഴ്ത്തിയിരിക്കുന്നു. എന്നാല്‍ ഭാരതത്തിലുള്ള നമുക്ക് ഇതെപ്പോഴുമറിയാം. ഒരു ഹൈന്ദവ ബാലന് ആദ്യം ഗ്രഹിക്കുന്ന പ്രമേയമിതാണ്. മനസ്സ് കൂടുതല്‍ സൂക്ഷ്മമായ ജഡവസ്തുവാണ്. ശരീരം സ്ഥൂലമാണ്. അതിന്റെ പിമ്പിലാണ് സൂക്ഷ്മശരീരം. അഥവാ മനസ്. ഇത് ജഡം തന്നെ, കൂടുതല്‍ സൂക്ഷ്മമാണെന്ന് മാത്രം, ആത്മാവല്ല തന്നെ.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: