തൃശൂര്‍ : സഞ്ജയന് പുരസ്കാരം ഗാനരചയിതാവ് എസ്.രമേശന്‍നായര്‍ക്ക് ബാലഗോകുലം സംസ്ഥാന രക്ഷാധികാരി എം.എ.കൃഷ്ണന് സമ്മാനിച്ചു. തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നല്കുന്ന പുരസ്കാരം കവി, ഗാനരചയിതാവ്, നാടക കൃത്ത് എന്നീ നിലകളില്‍ മലയാള സാഹിത്യത്തിന് നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തിയാണ് എസ്.രമേശന്‍നായര്‍ക്ക് നല്‍കിയത്. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. കെ.പി.ശങ്കരന് അദ്ധ്യക്ഷത വഹിച്ചു. പുരസ്കാര ജേതാവിനെ പ്രൊഫ. ടി.പി.സുധാകരന് പരിചയപ്പെടുത്തി. ആഷാമേനോന് മുഖ്യപ്രഭാഷണം നടത്തി. ആതിരവാര്യര്, ആശ സുരേഷ് എന്നിവര്‍ കവിതാലാപനം നടത്തി. പുരസ്കാര ജേതാവ് എസ്.രമേശന്‍നായര്‍ മറുപടി പ്രസംഗം നടത്തി.ആര്.സഞ്ജയന് ആശംസ അര്‍പ്പിച്ചു. തപസ്യ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജി.ഹരിദാസ് സ്വാഗതവും സെക്രട്ടറി എ.എസ്.സതീശന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: