വാഷിങ്ങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ 40 ശതമാനം പേര് നേരത്തെ വോട്ടുരേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് ബരാക് ഒബാമ തെരഞ്ഞെടുപ്പില്‍ ഏറെ മുന്നിലാണെന്നും സര്‍വെ ഫലം വ്യക്തമാക്കുന്നു. പല സ്റ്റേറ്റുകളിലും ഒബാമക്കാണ് മുന്‍ തൂക്കം. ഒബാമക്കു തന്നെയാണ് തങ്ങള്‍ വോട്ട് ചെയ്തതെന്ന് പലരും പറഞ്ഞു. 2008 ല്‍ നടന്ന തെരഞ്ഞെടുപ്പിലും നേരത്തെ രേഖപ്പെടുത്തിയ വോട്ടുകള്‍ ഏറെ ഗുണം ചെയ്തതായി ഒബാമ അനുകൂലികള്‍ പറയുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോമ്മ്നിയെക്കാളും 54 ശതമാനം വോട്ടുകളുടെ ഭൂരിപക്ഷം ഒബാമക്കുണ്ടെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ട കണക്കില്‍ ചൂണ്ടിക്കാട്ടുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന സംവാദങ്ങളില്‍ ഒബാമക്ക് ലഭിച്ച ജനസമ്മതിയാണ് വോട്ടുകളുടെ പിന്തുണ വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ആദ്യ സംവാദത്തില്‍ റോമ്മ്നി വിജയിച്ചിരുന്നുവെങ്കിലും രണ്ടും മൂന്നും സംവാദത്തില്‍ ഒബാമ റോമ്മ്നിയേക്കാള് ഏറെ മുന്നിലായിരുന്നു. തെരഞ്ഞടുപ്പ് പ്രചാരണവേളയില്‍ തന്നെ ഇരുവര്‍ക്കും ജനപിന്തുണ ഏറെ ഉണ്ടായിരുന്നു. മുന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ നിന്നും വിഭിന്നമായി വാശയേറിയ പോരാട്ടമാണ് തുടക്കം മുതല്‍ കണ്ട് വരുന്നത്. സപ്തംബറില്‍ തന്നെ ചില സ്റ്റേറ്റുകളില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചിരുന്നു. 50ഓളം സ്റ്റേറ്റുകളില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നുവരികയാണ്. 40 ശതമാനത്തോളം പേര് തെരഞ്ഞെടുപ്പില്‍ നേരത്തെ വോട്ട് രേഖപ്പെടുത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. ഒബാമയും കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ വോട്ട് രേഖപ്പെടുത്തിയിരുന്നു. ചരിത്രത്തിലാദ്യമായിട്ടാണ് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വോട്ട് രേഖപ്പെടുത്തിയ സംഭവം ഉണ്ടാകുന്നത്. നവംബര്‍ ആറിനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: