അടിമാലി: ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ 2000 ലിറ്റര്‍ പ്രതിദിന ശേഷിയോടുകൂടി പ്രവര്‍ത്തിക്കുന്ന ഡയറി പ്ലാന്റിനു പുറമെ അത്യാധുനിക സംവിധാനത്തോടെ 80000 ലിറ്റര്‍ പ്രതിദിന ശേഷിയുള്ള മറ്റൊരു ഡയറി പ്ലാന്റ് കൂടി ഇടുക്കി ജില്ലയില്‍ ആരംഭിക്കുമെന്ന് ചെയര്മാന് എം.ടി.ജയന് അറിയിച്ചു.
17 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന ഈ പുതിയ ഡയറി പ്ലാന്റിന് ആവശ്യമായ മുഴുവന്‍ തുകയും കേന്ദ്രസര്‍ക്കാര്‍ ഇടുക്കി പാക്കേജ് വഴി മില്‍മയ്ക്ക് സാമ്പത്തിക സഹായമായി നല്‍കും. ഇതിനുപുറമെ മൂന്നാര്‍ പട്ടണത്തില്‍ മേഖലാ യൂണിയന്റെ കൈവശമുള്ള 2 ഏക്കര്‍ സ്ഥലത്ത് കര്‍ഷകര്‍ക്കും സഹകാരികള്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും ഉപകരിക്കത്തക്കവിധത്തില്‍ അന്താരാഷ്ട്ര നിലവാരത്തോടുകൂടിയ പരിശീലന കേന്ദ്രം മില്‍മ സ്വന്തം ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കും. അതോടൊപ്പം മില്‍മയുടെ എല്ലാ ഉല്പന്നങ്ങളുടെയും വിതരണത്തിനും വില്‍പ്പനയ്ക്കും യോജിച്ച രീതിയില്‍ മികച്ച നിലവാരത്തോടെ മാര്‍ക്കറ്റിംഗ് സെന്ററും ആരംഭിക്കും.
ഇടുക്കി ജില്ലയിലെ 10000 കര്‍ഷകര്‍ക്ക് തൊഴുത്ത് പുനരുദ്ധാരണത്തിനായി 6000 രൂപ വീതം ധനസഹായം വിതരണം ചെയ്യുന്ന പദ്ധതി വഴി 6624 കര്‍ഷകര്‍ക്കായി 3,90,79354/- രൂപ വിതരണം ചെയ്തുകഴിഞ്ഞുവെന്നും പുതിയതായി ലഭിച്ച കര്‍ഷകരുടെ അപേക്ഷകള്‍ പരിശോധിച്ചു വരികയുമാണെന്നും എറണാകുളം മേഖലാ യൂണിയനിലെ പട്ടികജാതി വനിതകളായ 500 കര്‍ഷകര്‍ക്ക് കറവപശുക്കളെ വാങ്ങുന്നതിന് 26200 രൂപ വീതം സാമ്പത്തിക സഹായം നല്കുന്ന പട്ടികജാതി വികസനവകുപ്പിന്റെ പദ്ധതിയില്‍ ഇടുക്കി ജില്ലയിലെ 90 കര്‍ഷകര്‍ക്ക് സഹായവിതരണം ചെയ്തുവെന്നും ചെയര്മാന് എം.ടി.ജയന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: