ന്യൂദല്‍ഹി: രാഷ്ട്രീയ രംഗത്ത് യുവാക്കള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തനത്തിന് അവസരമൊരുക്കുന്നതിന് വേണ്ടിയാണ് താന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിസ്ഥാനം ഒഴിഞ്ഞതെന്ന് എസ്.എം.കൃഷ്ണ പറഞ്ഞു. അതേസമയം കര്‍ണാടക രാഷ്ട്രീയത്തില്‍ തുടരുമെന്ന കാര്യവും അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു.
മന്ത്രിസ്ഥാനം ഒഴിയാനുള്ള എന്റെ തീരുമാനത്തില്‍ ഭാര്യയ്ക്കും നല്ലൊരു പങ്കുണ്ട്. യുവാക്കള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന പരിചയം ലഭിക്കുന്നതിന് മുതിര്‍ന്നവര്‍ വഴിമാറി കൊടുക്കേണ്ടതുണ്ട്. അതിനുള്ള എന്റെ തീരുമാനം പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞൂ - പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.
പാകിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ നല്ല രീതിയിലാക്കാന്‍ കഴിഞ്ഞൂവെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: