അങ്കമാലി: കഷടപ്പാടുകള്ക്കനുസൃതമായ പ്രതിഫലം ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്ന് കെ.പി.ധനപാലന് എം.പി.പറഞ്ഞു. ലൈവ് സ്റ്റോക്ക് ഫാര്‍മേഴ്സ് അസോസിയേഷന് ക്ഷീരകര്‍ഷക സംഗമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം അങ്കമാലിഎസ്.എന്‍ഡിപി ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാല് ഉദ്പാതനം ലാഭകരമല്ലാത്ത അവസ്ഥായാണ് ഇപ്പോഴുള്ളത്. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാനായി മില്‍മ പാല് വില വര്‍ദ്ധിപ്പിച്ചെങ്കിലും കാലി തീറ്റക്ക് വില വര്‍ദ്ധിപ്പിച്ചതോടെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിയിടുന്ന അവസ്ഥയാണ്് കര്‍ഷകര്‍ക്ക് ഇപ്പോഴുള്ളത്.
ക്ഷീരമേഖല നേരിടുന്ന പ്രശനങ്ങള്‍ മനസ്സിലാക്കാന്‍ സര്‍ക്കാരിന് ഉചിതമായ വേദി ലൈവ്സ്റ്റോക്ക് ഫാര്‍മേഴസ് അസോസിയേഷന് നേതൃത്വവുമായി ചര്‍ച നടത്തുന്നതാണ്. യഥാര്‍ത്ഥ ക്ഷീരകര്‍ഷകരാണ് ഈ കൂട്ടായമയിലുള്ളതെന്നും കെ.പി.ധനപാലന് എംപി പറഞ്ഞു. ഇവരെ പ്രോത്സാഹിപ്പിക്കുന്നത് സംസ്ഥാനത്ത് നല്ല പാലിന്റെ ലഭ്യതക്കും ക്ഷീരമേഖലയില്‍ ഉണ്ടാകുന്ന തിരിച്ചടിക്കും പ്രയോജനപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.ജോസ് തെറ്റയില്‍ എംഎല്‍എ ക്ഷീരകര്‍ഷകരായ പൗലോസ് പടയാട്ടി,ഗോഡവിന്‍ ജോര്‍ജ്, ലിജോമുട്ടുമന, മധു വടകഞ്ചേരി, അനില്‍കുമാര്‍ എന്നിവരെ ആദരിച്ചു.
സ്വാഗതസംഘം ചെയര്മാന് ടി.പി.ജോര്‍ജ് ആമുഖ പ്രഭാഷണം നടത്തി. സംസ്ഥന പ്രസിഡണ്ട് എ.കെ.മനോഹരന് അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ ജോജോ ആന്റെണി മുഖ്യപ്രഭാഷണം നടത്തി, പിഡിഡിപി ഡയറക്ടര്‍ സാജന് പറക്കാട്ട്്, എം.ഐ.ഇന്‍ഡ്യ മാനേജിംഗ് ട്രസ്റ്റി ജിജു ജോര്‍ജ്, സാഗ്വതസംഗം വൈസ് ചെയര്മാന് സാജുപോള്‍, മില്മസംഘം പ്രസിഡണ്ട് അസോസിയേഷന് സെക്രട്ടറി കെ.ഡി.വര്‍ക്കി, പിഡിഡിപി സംഘം പ്രസിഡണ്ട് ജോര്‍ജ് മൂന്നുപിടിയേക്കല്, ട്രഷറര്‍ ശംഭുദേവന്‍ പണ്ടാല എന്നിവര്‍ പ്രസംഗിച്ചു.
ക്ഷീരമേഖല നേരിടുന്ന പ്രശനങ്ങള്‍ എന്ന വിഷയത്തെകുറിച്ച് കേരള കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ സ്റ്റീഫന്‍ മാത്യു, പാലിന്റെ ഗുണനിലവാരത്തെക്കുരിച്ച് പാലാഴി ഡയറിഫാം മാനേജിംഗ് ഡയറക്ടര്‍ കെ.സി.ഫിലിപ്പ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 270ഓളം ക്ഷീരകര്‍ഷകര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: