ന്യൂദല്‍ഹി: കരസേനയ്ക്ക് 10,000 റഷ്യന്‍ നിര്‍മിത ടാങ്ക് വേധമിസെയിലുകള് വാങ്ങാന്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. 1200 കോടി രൂപയുടെ ശുപാര്‍ശയാണ് സുരക്ഷാ ക്യാബിനറ്റ് അംഗീകരിച്ചത്. റഷ്യന്‍ നിര്‍മിത കൊന്കര്സ്-എം ടാങ്കുകളാണ് വാങ്ങുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കൊന്കര്സ് എം മിസെയിലുകള്‍ക്ക് വളരെ മികച്ച സാങ്കേതിക വിദ്യയാണ് ഉറപ്പ് നല്‍കുന്നത്. കഴിഞ്ഞയാഴ്ച 25,000 ഇന്‍വര്‍ മിസെയിലുകള്‍ വാങ്ങിയിരുന്നു. മികച്ച സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച ഇത്തരത്തിലുള്ള മിസെയിലുകള്‍ക്ക് ഒരു പ്രദേശത്തെ പൂര്‍ണമായും നശിപ്പിക്കുവാന്‍ സാധിക്കും. ടാങ്കര്‍ വേധ മിസെയിലുകള്‍ ഉടന്‍ വാങ്ങുന്നത് സംബന്ധിച്ചുള്ള കത്തും ഇത്തരം മിസെയിലുകളുടെ കുറവ് പരിഹരിക്കുന്നത് സംബന്ധിച്ചുള്ള കത്ത് കരസേന മേധാവി ജനറല്‍ വിക്രം സിംഗ് പ്രധാനമന്ത്രി മന്മോഹന് സിംഗിന് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: