പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന്റെ മുന്നോടിയായി ആണ്ടുതോറും നടത്തിവരാറുള്ള അയ്യപ്പ മഹാസംഗമം നവംബര്‍ 10ന് ഗുരുവായൂരില്‍ നടക്കും. തീര്ത്ഥാടനക്കാലയളവില് അയ്യപ്പന്മാര്ക്ക് വേണ്ടി സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും അയ്യപ്പധര്‍മ്മ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും മഹാസംഗമം വിപുലമായ കര്‍മ്മപദ്ധതിക്ക് രൂപം നല്‍കും.
രാവിലെ 4.30ന് ഗണപതിഹോമം, അയ്യപ്പഭാഗവതപാരായണം, ചിന്ത്പാട്ട്, അയ്യപ്പഭജന തുടങ്ങിയ പരിപാടികളോടെ സംഗമം സമാരംഭിക്കും. 10 ന് ചേരുന്ന പൊതുസമ്മേളനത്തില്‍ പ്രശസ്ത അയ്യപ്പ ഗായകന് കലൈമാമണി വീരമണി രാജു(ചെന്നെ) ഉദ്ഘാടനം ചെയ്യും. ശബരിമല അയ്യപ്പസേവാസമാജം പ്രസിഡന്റ് കെ.ജി.ജയന് (ജയവിജയ) അദ്ധ്യക്ഷതവഹിക്കും. ശബരിമല തന്ത്രിമുഖ്യന്‍ താഴമണ്‍മഠം കണ്ഠരര് രാജീവരര്, പന്തളം കൊട്ടാരം അദ്ധ്യക്ഷന്‍ ശ്രീമൂലം തിരുനാള്‍ ശശികുമാരവര്‍മ്മ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും, ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റി ചെയര്മാന് ടി.വി ചന്ദ്രമോഹന് സേവാപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. അമ്പലപ്പുഴ പേട്ടകെട്ട് സംഘം പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്, ആലങ്ങാട്ട് പേട്ട സംഘം പെരിയോന്‍ വിജയകുമാര്‍ സ്വാമി, അഡ്വ.ടി.ആര്.രാമനാഥന്, തിരുവാഭരണ പേടക വാഹകരായ ഗംഗാധരന്, പ്രതാപന് , ഐക്യമലയരയ മഹാസഭ പ്രസിഡന്റ് ഭാസി, മാടമണ്‍ ഉത്തമന്(പറകൊട്ടിപ്പാട്ട്), സേമശേഖരപ്പണിക്കര്(ചീരപ്പഞ്ചിറ), മുരളീധരന്‍പിള്ള(കടുത്തസ്വാമി), രവിമനോഹര്‍( മണര്‍കാട്) തീയാടി രാമന്(അയ്യപ്പന്‍പാട്ട്),തുടങ്ങി അയ്യപ്പവിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട എല്ലാ മഹത് വ്യക്തികളേയും ആദരിക്കും.
12 ന് ദേശീയ തീര്‍ത്ഥാടക സമ്മേളനം തമിഴ്നാട് അയ്യപ്പസമൂഹ പെരിയോന്‍ അത്രി സ്വാമികള്‍ ഉദ്ഘാടനം ചെയ്യും., ബി.ജയപ്രകാശ്(ബാംഗ്ലൂര്‍), എ.വി.ലക്ഷ്മീ നാരായണന് (ചെന്നൈ), കെ.സുദര്ശന് റെഡ്ഡി(ഹൈദരാബാദ്) തുടങ്ങിയവര്‍ പ്രസംഗിക്കും. അന്നദാനത്തിന് ആവശ്യമായ പിടിഅരിശേഖരണം , പച്ചക്കറി വിത്ത് വിതരണം, അയ്യപ്പസേവാകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയവ സംബന്ധിച്ച പ്രോജക്ടുകള്‍ ഉദ്ഘാടനം ചെയ്യും. 4 ന് ചേരുന്ന സമാപന സമ്മേളനത്തില്‍ കവി എസ്.രമേശന്‍നായര്‍ അദ്ധ്യക്ഷതവഹിക്കും. സ്വാമി അയ്യപ്പദാസ്, വി.കെ.വിശ്വനാഥന്, ഇ.ആര്.മോഹന്‍, കുമ്മനം രാജശേഖരന് തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: