സിംല: ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കെതിരായ ആരോപണം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സൃഷ്ടി മാത്രമാണെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കി. സിംലയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഗഡ്കരിക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച സുഷമ വിലക്കയറ്റത്തിന്റെയും അഴിമതിയുടെയും കാര്യത്തില്‍ കോണ്‍ഗ്രസ് പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുകയാണെന്ന് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് രണ്ട് കാര്യങ്ങളില്‍ മാത്രമാണ് മികവുള്ളത്. ഒന്ന് സാധാരണക്കാരനെ അടിച്ചമര്‍ത്തുക, രണ്ട് അഴിമതിയുടെ പുതിയ തലങ്ങള്‍ കണ്ടെത്തുക. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ പരിണിതഫലം മാത്രമാണ് വിലക്കയറ്റം. അഴിമതി ഇതുമായി ബന്ധപ്പെട്ട്കിടക്കുകയും ചെയ്യുന്നു, സുഷമ വ്യക്തമാക്കി.
പണം മരത്തില്‍ കാക്കില്ലെന്നും അത് കോണ്‍ഗ്രസുകാരുടെ പോക്കറ്റില്‍ മാത്രമാണുള്ളതെന്നും പ്രധാനമന്ത്രി മുമ്പ് നടത്തിയ പ്രസ്താവനയെ മുന്‍നിര്‍ത്തി സുഷമ പറഞ്ഞു. ഗഡ്കരിക്കെതിരെ ആരോപണം ഉയര്‍ത്താന്‍ മാത്രമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിഞ്ഞിട്ടുള്ളത്.
ഇതിനുശേഷം ബിജെപി പ്രസിഡന്റ് വീട്ടില്‍ ഒതുങ്ങിക്കഴിഞ്ഞില്ല. മാധ്യമപ്രവര്‍ത്തകരെ കണ്ട ഗഡ്കരി ആരോപണങ്ങളുടെ സത്യാവസ്ഥ അവര്‍ക്ക് ബോധ്യപ്പെടുത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏത് ഏജന്‍സിയുടെയും അന്വേഷണത്തെയും അദ്ദേഹം സ്വാഗതം ചെയ്തു. ഗഡ്കരി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തെറ്റ് ചെയ്തവര്‍ക്ക് മാത്രമേ കുറ്റബോധം ഉണ്ടാവുകയുളളൂവെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതില്‍നിന്നും അഭിമാനത്തോടെ പുറത്തുവരുമെന്നും സുഷമ കൂട്ടിച്ചേര്‍ത്തു. കോമണ്‍വെല്‍ത്ത് ഗെയിംസ്, 2 ജി എന്നിവയുള്‍പ്പെടെ 4.38 ലക്ഷം കോടിയുടെ അഴിമതികളാണ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിട്ടുള്ളത്. ഹിമാചലില്‍ ജനങ്ങളുടെ കൂടെ നില്ക്കുന്ന സര്‍ക്കാരിനെയാണോ അഴിമതിയില്‍ മുങ്ങിയവരെയാണോ ജനം സ്വീകരിക്കുകയെന്ന് കണ്ടറിയണമെന്നും സുഷമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: