മുംബൈ: ശിവസേനയുടെ നേതൃത്വം ബാല്‍ താക്കറെ ഒഴിയുന്നു. ഇനി പാര്‍ട്ടിയെ നയിക്കുന്നത് മകന് ഉദ്ധവും ചെറുമകന് ആദിത്യനുമായിരിക്കുമെന്ന് ബാല്‍ താക്കറെ അറിയിച്ചു.
പ്രായാധിക്യവും അസുഖങ്ങളും കാരണം പൊതുവേദികളില്‍നിന്ന് വിട്ടുനില്‍ക്കുന്ന താക്കറെ ദസറ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുന്നതായും അദ്ദേഹം അറിയിച്ചു. 1966 ല്‍ രൂപീകരിച്ച ശിവസേനയുടെ തലവനായി 45 വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാണ് ബാല്‍താക്കറെ സജീവ രാഷ്ട്രീയത്തില്‍നിന്നും വിരമിക്കാന്‍ ഒരുങ്ങുന്നത്.
ശാരീരികമായി തകര്‍ന്നിരിക്കുകയാണെന്നും താന്‍ ക്ഷീണിതനായെന്നും മറ്റാരുടെയെങ്കിലും സഹായം കൂടാതെ നടക്കാന്‍ കഴിയില്ല. അതിനാല്‍ അധികകാലം തനിക്ക് പാര്‍ട്ടിയെ നയിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. തന്നെ സംരക്ഷിച്ചതുപോലെയും തനിക്ക് തന്നുകൊണ്ടിരിക്കുന്ന സഹകരണം ഇനി പാര്‍ട്ടി നയിക്കുന്ന ഉദ്ധവിനും ആദിത്യനും നല്‍കണമെന്നും താക്കറെ ആവശ്യപ്പെട്ടു.
ശിവസേനയില്‍നിന്നും തെറ്റിപ്പിരിഞ്ഞ് നവനിര്‍മാണ്‍ സേന രൂപീകരിച്ച മരുമകന് രാജ്താക്കറെയേയും പ്രസംഗത്തില്‍ ബാല്‍താക്കറെ പരാമര്‍ശിച്ചു. ശിവസേന രണ്ടായി പിളര്‍ന്നിരിക്കുന്നു. മറാത്ത സംരക്ഷിക്കുന്ന പാര്‍ട്ടികള്‍ ഒന്നിച്ചുനിന്നാല്‍ മാത്രമേ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിന് ബദല്‍ കെട്ടിപ്പടുക്കാന്‍ കഴിയൂ എന്നും ബാല്‍ താക്കറെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: