വാഷിങ്ങ്ടണ്‍: കൊറിയന്‍ ഉപദ്വീപില്‍ സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിക്കുന്നതിനിടെ മിസെയില്‍ പ്രതിരോധ വിന്യാസവുമായി അമേരിക്ക രംഗത്ത്. തങ്ങളുടെ ആഗോള മിസെയില്‍ പ്രതിരോധ സംവിധാനം ഏഷ്യയിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് പറഞ്ഞ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ വടക്കന്‍ കൊറിയയുടെ ആക്രമണത്തില്‍ നിന്ന് തെക്കന്‍ കൊറിയക്ക് സംരക്ഷണം നല്‍കുമെന്നും വ്യക്തമാക്കി.
തെക്കന്‍ കൊറിയയുടെ പ്രതിരോധ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വടക്കന്‍ കൊറിയയുടെ ഏതെങ്കിലും തരത്തിലുള്ള സൈനിക അതിക്രമങ്ങള്‍ പൊറുക്കാനാവില്ലെന്നും, പ്രകോപനം ഉണ്ടായാല്‍ സംയുക്തമായി നേരിടുമെന്നും പനേറ്റ പറഞ്ഞു. റ്റിപിവൈ-2 വിഭാഗത്തിലുള്ള മിസെയിലുകള്‍ ജപ്പാന്റെ പ്രതിരോധാവശ്യങ്ങള്‍ക്കായി അമേരിക്ക നല്‍കും. സൗഹൃദ രാജ്യങ്ങളുമായി കൂടുതല്‍ സൈനിക സഹകരണമുണ്ടാകുമെന്നും പനേറ്റ കൂട്ടിച്ചേര്‍ത്തു.
2006 ഒക്ടോബറില്‍ അണ്വായുധ പരീക്ഷണത്തിലൂടെ ലോകത്തിലെ 8-ാമത്തെ ആണവശക്തിയായി മാറിയ വടക്കന്‍ കൊറിയ ഈ മാസം ആദ്യം അമേരിക്കന്‍ പ്രദേശങ്ങള്‍ തങ്ങളുടെ മിസെയില്‍ ആക്രമണ പരിധിക്കുള്ളിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. ലോകരാജ്യങ്ങളുടെ കടുത്ത എതിര്‍പ്പിനിടയിലും വടക്കന്‍ കൊറിയ തങ്ങളുടെ അണ്വായുധ പരീക്ഷണങ്ങളും ദീര്‍ഘദൂര മിസെയില്‍ പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്. തദ്ദേശ നിര്‍മ്മിത വടക്കന്‍ കൊറിയന്‍ മിസെയില്‍ വിന്യാസം തെക്കന്‍ കൊറിയ, അമേരിക്ക, ജപ്പാന് എന്നീ രാജ്യങ്ങള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: