വാഷിങ്ങ്ടണ്‍: മാലിയിലും വടക്കന്‍ ആഫ്രിക്കയിലും തീവ്രവാദത്തെ നേരിടാന്‍ അമേരിക്ക പുതിയ തന്ത്രം മെനയുന്നു. അല്‍ഖ്വയ്ദ ബന്ധമുള്ള ആഫ്രിക്കന്‍ തീവ്രവാദത്തെ നേരിടാന്‍ അമേരിക്കന്‍ സൈന്യത്തെ ഉപയോഗിക്കുന്നതിനു പകരം രഹസ്യവിവരങ്ങള്‍, സൈനിക സജ്ജീകരണങ്ങള്‍ എന്നിവ നല്കി അമേരിക്കന്‍ നിയന്ത്രണത്തിലുള്ള പോരാട്ടങ്ങള്‍ക്കാണ് ലക്ഷ്യം വക്കുന്നത.് മുതിര്‍ന്ന അമേരിക്കന്‍ പ്രതിരോധ വൃത്തങ്ങള്‍ ഈ വിഷയത്തില്‍ സഖ്യരാജ്യങ്ങളുമായി ചര്‍ച്ച നടത്തിവരുന്നു.
മേഖലയില്‍ ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിനായി എല്ലാ രാജ്യങ്ങളുമായി അമേരിക്ക സഹകരിക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വിഷയത്തില്‍ കൂടുതല്‍ വിശകലനത്തിന് പനേറ്റ തയ്യാറായില്ല. ഫ്രാന്‍സില്‍ ചേരുന്ന ഉച്ചകോടിക്ക് മുന്നേ പ്രതിരോധ വിഭാഗത്തിലെ ഉന്നതര്‍ പാരീസില്‍ വിഷയം ചര്‍ച്ചചെയ്യുന്നുണ്ട്. വടക്കന്‍ മാലിയിലെ അല്‍ഖ്വയ്ദയെ ആഫ്രിക്കന്‍ സൈന്യത്തെ ഉപയോഗിച്ച് നേരിടാമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: