ജറുസലേം: ഗാസാ മേഖലയില്‍ ഇസ്രായേലിന്റെ അപ്രഖ്യാപിത വെടിനിര്‍ത്തല്‍. ഈദ് ആഘോഷങ്ങള്‍ പ്രമാണിച്ചാണ് വെടിനിര്‍ത്തലിന് ഇസ്രായേല്‍ തയാറായത്. അതേസമയം എത്രകാലത്തേയ്ക്കാണ് വെടി നിര്‍ത്തല്‍ എന്നതിന് ഒരു വിവരവും ലഭ്യമല്ല.
വെടിനിര്‍ത്തല്‍ സൂചന കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൂചിപ്പിച്ചിരുന്നു. അക്രമത്തിന് തുടക്കമിടില്ലെന്നും ഇപ്പോഴത്തെ നില രൂക്ഷമാക്കാന്‍ ശ്രമിക്കില്ലെന്നുമായിരുന്നു നെതന്യാഹുവിന്റെ വാക്കുകള്‍.
കഴിഞ്ഞ ദിവസം ഇസ്രയേല്‍, പാലസ്തീന് പ്രദേശത്ത് നടത്തിയ ആക്രമണത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പാലസ്തീന് തങ്ങളെ ലക്ഷ്യമിട്ട് 70 റോക്കറ്റുകള്‍ വിട്ടെന്നായിരുന്നു ഇസ്രായേലിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: