പാലാ: രാജ്യസ്നേഹത്താല്‍ പ്രചോദിതമായ പ്രസ്ഥാനമാണ് ആര്‍എസ്എസ് എന്ന് പ്രമുഖ ചിന്തകനും എം.ജി.സര്‍വ്വകലാശാല പ്രഥമ വൈസ്ചാന്‍സിലറുമായ ഡോ.എ.ടി.ദേവസ്യ അഭിപ്രായപ്പെട്ടു. അച്ചടക്കത്തോടെയുള്ള പ്രവര്‍ത്തനശൈലിയാണ് ഒരു പ്രസ്ഥാനത്തിന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി മീനച്ചില്‍ മണ്ഡലം പൂവരണിയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള തീവ്രവാദശക്തികള്‍ ഭാരതത്തെ അപകടപ്പെടുത്തുന്നതിനും വീണ്ടും കീറിമുറിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തുന്നു. ഇതിനെതിരെ കരുതിയിരിക്കാന്‍ എല്ലാ ദേശസ്നേഹശക്തികള്ക്കും ബാധ്യതയുണ്ടെന്നും ഡോ.എ.ടി.ദേവസ്യ പറഞ്ഞു.
വിജയദശമി കഥയും ഐതിഹ്യവുമല്ല, ജീവിതത്തില്‍ പ്രായോഗികമാക്കേണ്ട ചര്യകളാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സംഘടന സെക്രട്ടറി എന്‍.കെ. വിനോദ് പറഞ്ഞു. ശക്തി, സമ്പത്ത്, വിദ്യ ഇവയുടെ അധിദേവത ഉപാസനയാണ് നവരാത്രിനാളില്‍ നടക്കുന്നത്. ഇവയെല്ലാം വ്യക്തിക്കും സമൂഹത്തിനും ആവശ്യമാണെന്ന സന്ദേശവും വിജയദശമി ആഘോഷം നമുക്ക് നല്കുന്നു. സംഘടനാ പ്രവര്‍ത്തനം സാധനയാണെന്നും കുടുംബം എന്ന മൂല്യാധിഷ്ഠിത ബന്ധമാണ് ഭാരതത്തിന്റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുചിന്.കെ.സുഗുണന് സ്വാഗതവും റ്റി.എന്‍.രാജന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: