പെരുമ്പാവൂര്‍: നഗരത്തിനുള്ളിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ ടിബി റോഡിലെ വൈഎംസിഎ ജംഗ്ഷന് അപകടക്കെണിയൊരുക്കുന്നു. ഇവിടത്തെ കൊടും വളവില്‍ അപകടങ്ങള്‍ തലനാരിഴക്കാണ് ഒഴിവാകുന്നതെന്ന് സമീപവാസികള്‍ പറയുന്നു. ആലുവ ഭാഗത്ത് നിന്നും വരുന്ന ഭാരവാഹനങ്ങളും അങ്കമാലി ഭാഗത്ത് നിന്നും വരുന്ന കെഎസ്ആര്‍ടിസി ബസ്സുള്‍ വണ്‍വേ ആയി വരുന്നത് ടിബിറോഡിലൂടെയാണ്. പാറപ്പുറം, കുഴിപ്പിള്ളിക്കാവ് ഭാഗത്ത് നിന്നും ഇതുവഴി ധാരാളം വാഹനങ്ങള്‍ വരുന്നുണ്ട്. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കുഴിപ്പിള്ളികാവിലേക്കെത്തുന്ന ഭക്തജനങ്ങളുടെ തിരക്കും ഏറെയാണ്.
ഏതുനിമിഷവും അപകടങ്ങള്‍ സംഭവിക്കാമെന്ന അവസ്ഥയിലാണ് വൈഎംസിഎ ജംഗ്ഷനിലെ വളവ്. ഗേള്‍സ് ഹൈസ്കൂളിന്റെ ഉയരമേറിയ മതില്കാരണം ഡ്രൈവര്‍മാര്‍ക്ക് കാഴ്ച മറയുന്നു. വളവ് ഭൂരിഭാഗവും തിരിഞ്ഞ് കഴിയുമ്പോഴാണ് ചെറുവാഹനങ്ങളും വഴിയാത്രക്കാരും മുന്നില്‍ പെടുന്നത്. റോഡുകളുടെ ചരിവും വളവും കൂടിയ ഭാഗങ്ങളില്‍ ഉള്ളതുപോലെ ട്രാഫിക് മിററുകള്‍ ഈ ഭാഗത്ത് ഇല്ലാത്തതും അപകടത്തിന് വഴിയൊരുക്കുന്നു. ആയിരക്കണക്കിന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ദിവസേന പോകുന്ന ഇതുവഴിയെ വാഹനങ്ങള്‍ അമിത വേഗതയിലാണ് വളവു തിരിഞ്ഞെത്തുന്നതെങ്കിലും ഈശ്വരകൃപകൊണ്ടാണ് ചില അപകടങ്ങള്‍ ഒഴിവാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. നഗരസഭ അധികൃതര്‍ എത്രയും വേഗം ഈ വിഷയത്തില്‍ പരിഹാരം കാണണമെന്നും വന്‍ അപകടങ്ങള്‍ തടയാനുള്ള ശ്രമം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: