ന്യൂദല്‍ഹി: ഇന്ത്യ എഗനെസ്റ് കറപ്ഷന്‍ നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെ ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് മാനനഷ്ടത്തിന് നോട്ടീസ് അയച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പവന് ഖേരയാണ് അരവിന്ദ് കെജ്രിവാളിന് നോട്ടീസ് അയച്ചത്. ഒരു ടെലിവിഷന്‍ ചാനലിലെ അഭിമുഖത്തില്‍ ഷീലാ ദീക്ഷിതിനെ കെജ്രിവാള് ‘ദല്ലാള്‍‘ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നാണ് കേസ്.
മൂന്ന് ടെലിവിഷന്‍ ചാനലുകളിലൂടെ കെജ്രിവാള് മുഖ്യമന്ത്രിയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇവ ഉടന്‍ പിന്‍വലിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. മോശം ഭാഷ ഉപയോഗിച്ചതിന് കെജ്രിവാള് നിരുപാധികം മാപ്പുപറയണമെന്നും ആവശ്യപ്പെടുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ മറുപടിയുണ്ടായില്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും നോട്ടീസില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: