വാഷിംഗ്ടണ്‍: അമേരിക്കന്‍ സംസ്ഥാനമായ വിസ്കോണ്‍സിനിലെ ഒരു ബ്യൂട്ടി സ്പാ സെന്ററില്‍ തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ മൂന്നു പേര് കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിനു ശേഷം അക്രമിയെന്നു കരുതുന്ന 45കാരനായ റഡ്ക്ളിഫ് ഹൂസ്റനെ കൊല്ലപ്പെട്ടനിലയില്‍ പിന്നീട് കണ്ടെത്തി. ഹൂസ്റന്‍ ജീവനൊടുക്കിയതാണെന്ന് പോലീസ് പറഞ്ഞു. സ്വന്തം തോക്കില്‍ നിന്നുള്ള വെടിയേറ്റാണ് ഹൂസ്റന്‍ മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. സ്പാ ജീവനക്കാരിയുടെ ഭര്‍ത്താവാണ് ഹൂസ്റനെന്നും സംഭവത്തിനു പിന്നില്‍ കുടുംബവഴക്കാണെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു.
വിന്കോണ്സിനിലെ ഗുരുദ്വാരയില്‍ അക്രമി നടത്തിയ വെടിവയ്പ്പില്‍ എട്ടു പേര് കൊല്ലപ്പെട്ട സംഭവം നടന്നിട്ട് മൂന്നു മാസം പിന്നിടുന്നതിനിടെയാണ് സമാനമായ ആക്രമണം നടന്നിരിക്കുന്നത്. സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: