പാലാ: ഇടത്താവള വികസനത്തിണ്റ്റെ ഭാഗമായി കഴിഞ്ഞവര്‍ഷം പ്രധാന ഇടത്താവളമായ കടപ്പാട്ടൂരിനനുവദിച്ച ൫ ലക്ഷം രൂപ പാലാ നഗരസഭയിലേക്ക് വകമാറ്റിയത് നാളിതുവരെ തിരികെ ലഭിച്ചിട്ടില്ല. ഇത് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ.എം. മാണിയുടെയും പാര്‍ട്ടിയുടെയും ഗൂഢതന്ത്രമാണെന്ന് ബിജെപി ആരോപിച്ചു. ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ കടപ്പാട്ടൂറ്‍ ക്ഷേത്ര ഇടത്താവളത്തിന് അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് മുത്തോലി ഗ്രാമപഞ്ചായത്തിലേക്കാണ് തുക അനുവദിച്ചതെങ്കിലും ഇത് പാലാ നഗരസഭയിലാണെത്തിയത്. ഇടത്താവള വികസനത്തിനും അടിസ്ഥാന സൗകര്യമൊരുക്കുന്നതിനുമായി മന്ത്രി കെ.എം.മാണി സൗകര്യമൊരുക്കും. ക്ഷേത്രത്തില്‍ വിളിച്ചുചേര്‍ത്ത വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ പ്രഖ്യാപിച്ച കാര്യങ്ങളൊന്നും നടപ്പാക്കാന്‍ ഫണ്ടില്ലാത്തതിനാല്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. വകമാറ്റിയ തുക തിരികെ പഞ്ചായത്തിന് ലഭിക്കണമെന്നും ക്ഷേത്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പാക്കണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈ ൧൪ന് ക്ഷേത്രകവാടത്തില്‍ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ്ണയും ഒപ്പുശേഖരണവും നടത്തി. പഞ്ചായത്തില്‍ കടപ്പാട്ടൂറ്‍ വാര്‍ഡിണ്റ്റെ പ്രതിനിധിയും യുവമോര്‍ച്ച നിയോജകമണ്ഡലം സെക്രട്ടറിയുമായ ടി.ടി. വിനീതിണ്റ്റെ നേതൃത്വത്തിലായിരുന്നു ധര്‍ണ്ണ. ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്ക്കും വിവാദങ്ങള്ക്കുമിടയാക്കിയിരുന്നു. ബിജെപിക്കെതിരെ കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി ആരോപണങ്ങളും പ്രചാരണങ്ങളുമായി രംഗത്ത് വരികയും പ്രതിഷേധ യോഗം സംഘടിപ്പിച്ച് മന്ത്രി തന്നെ കടപ്പാട്ടൂരില്‍ ബിജെപിക്കെതിരെ പ്രസംഗിക്കുകയും ചെയ്തു എങ്കിലും വകമാറ്റിയ തുക പഞ്ചായത്തിന് തിരികെ നല്കാന് നടപടിയുണ്ടായില്ലെന്ന് ബിജെപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഈ വര്‍ഷവും തുക അനുവദിച്ചെങ്കിലും പഞ്ചായത്തിന് ലഭിച്ചിട്ടില്ല. തീര്‍ത്ഥാടനകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് അവശേഷിച്ചിരിക്കുന്നത്. തുക ലഭിക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ പ്രഖ്യാപനം കടലാസ്സിലൊതുങ്ങുകയും ഇടത്താവള വികസനം ലക്ഷ്യം കാണാതെ പോവുകയും ചെയ്യും. അനുവദിച്ച തുകകള്‍ ഉടന്‍ ലഭ്യമാക്കുന്നില്ലെങ്കില് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബിജെപി പാലാ നിയോജക മണ്ഡലം നേതാക്കളായ പി.പി.നിര്‍മ്മലന്‍, മുത്തോലി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി.രണ്‍ജിത്, റ്റി.റ്റി. വിനീത്, ബിജെപി നേതാക്കളായ ഹരികുമാര്‍, സി.എസ്.സിജു എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: