കൊച്ചി: ഇക്കൊല്ലത്തെ ശിശുദിനാഘോഷത്തില്‍ എറണാകുളം ഉപജില്ലയിലെ 58 സ്കൂളുകളില്‍ നിന്നായി അയ്യായിരത്തിലേറെ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ ധാരണയായി. ചില്‍ഡ്രന്‍സ് തീയറ്ററില്‍ ശിശുക്ഷേമസമിതി ചെയര്‍മാനായ ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആഘോഷത്തോടനുബന്ധിച്ച് യു.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പ്രസംഗ മത്സരത്തിലെ വിജയിയാകും ശിശുദിനറാലിയില് ചാച്ചാ നെഹ്റു ആകുക. റാലി നവംബര്‍ 14-ന് വൈകിട്ട് മൂന്നിന് രാജേന്ദ്രമൈതാനിയില്‍ നിന്നാരംഭിച്ച് ദര്‍ബാര്‍ഹാള്‍ റോഡ്, ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസ് വഴി ആശുപത്രി റോഡിലൂടെ കുട്ടികളുടെ പാര്‍ക്കിലെത്തും. തുടര്‍ന്ന് നടക്കുന്ന യോഗത്തില്‍ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുളള സമ്മാനങ്ങളും വിതരണം ചെയ്യും.
ശിശുദിനത്തില്‍ പാര്‍ക്കില്‍ ചെയില്‍ഡ് ലൈന്‍ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുളള ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ആരോഗ്യ പരിരക്ഷ സംവിധാനം ഒരുക്കും. ആഘോഷത്തില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ബസുകളില്‍ കണ്സഷന് അനുവദിക്കുന്നതിന് നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ ആര്.ടി.ഒ യെ ചുമതലപ്പെടുത്തി. യോഗത്തില്‍ ശിശുക്ഷേമസമിതി സെക്രട്ടറിയായ എ.ഡി.സി ജനറല്‍ കെ.ജെ.ടോമി, ട്രഷറര്‍ കെ.എം.ശരത്ചന്ദ്രന്, ബന്ധപ്പെട്ട വകുപ്പുമേധാവികള്‍ തുടങ്ങിയവരും പങ്കെടുത്തു.
യോഗം 30ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: