ടെഹ്റാന്: തെക്കുപടിഞ്ഞാറന്‍ ഇറാനിലെ ഖുസ്സ്ഥാന് പ്രവിശ്യയിലുണ്ടായ ബസപകടത്തില്‍ 26 സ്കൂള്‍ വിദ്യാര്‍ഥിനികള്‍ മരിച്ചു. 18 പേര്‍ക്കു പരിക്കേറ്റു. ഖുസ്സ്ഥാന് പ്രവിശ്യയിലെ ലോര്ദെഗന്- ദെഹ്ദസ് പാതയിലാണ് അപകടം. നിയന്ത്രണംവിട്ട ബസ് കുന്നിന്ചെരുവില് നിന്നു മറിയുകയായിരുന്നു. ദുര്‍ഘടമായ റോഡിലൂടെ അമിതവേഗത്തില്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു. വിനോദയാത്രയ്ക്കു പോയ സ്കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: