മരട്: പട്ടികജാതിക്കാര്‍ക്കായി ആവിഷ്കരിച്ച വിവിധ ക്ഷേമപദ്ധതികള്‍ കുമ്പളം പഞ്ചായത്തില്‍ നടപ്പിലാക്കുന്നില്ലെന്ന് ആക്ഷേപം. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കുന്ന ഫണ്ടുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി വ്യാപകമായി തിരിമറി നടത്തിയതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കുടിവെള്ളകണക്ഷന്‍ നല്കല്, വിവിധ പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളും, ഭവനനിര്‍മ്മാണ സഹായം, വിദ്യാഭ്യാസ, വിവാഹ സഹായങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതാണ് പട്ടികജാതിക്കാര്‍ക്കുവേണ്ടിയുള്ള പ്രത്യേക കുടിവെള്ള പദ്ധതി. സബ്സിഡി നിരക്കില്‍ അനുവദിക്കുന്ന ഈ പദ്ധതി പ്രാവര്‍ത്തികമാക്കേണ്ടത് പഞ്ചായത്താണ്. എന്നാല്‍ 150ല്‍ പരം പട്ടികജാതിക്കാരായ ഗുണഭോക്താക്കള്‍ വിഹിതം അടച്ച് അപേക്ഷ നല്കികാത്തിരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ഒന്നര വര്‍ഷത്തിനകം ഒരാള്‍ക്കുപോലും കുടിവെള്ളം നല്കാന് പഞ്ചായത്ത് തയ്യാറായിട്ടില്ലെന്നാണ് വിവിധ പട്ടികജാതി സംഘടനകള്‍ ഉന്നയിക്കുന്ന ആക്ഷേപം. ഇതിനായി നീക്കിവെക്കേണ്ട തുക ചെലവാക്കി എന്ന് കണക്കുകളില്‍ കാണുന്നുണ്ടെങ്കിലും ഒരു രൂപപോലും യഥാര്‍ത്ഥത്തില്‍ ചെലവാക്കിയതായി അറിവില്ലെന്നാണ് പട്ടികജാതി സംഘടനാ നേതാക്കള്‍ പറയുന്നത്.
പട്ടികജാതിക്കാരുടെ ഭവനനിര്‍മാണത്തിനുള്ള സഹായം ഉള്‍പ്പടെ വിവിധ ക്ഷേമ പദ്ധതികളും നടപ്പാക്കുന്നതില്‍ കുമ്പളം പഞ്ചായത്ത് ഭരണസമിതി വീഴ്ച വരുത്തുന്നതായും ആരോപണമുണ്ട്. വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ പഞ്ചായത്ത് വീഴ്ച വരുത്തുന്നതിനെതിരെ പട്ടികജാതി സംഘടനകളും, പ്രതിപക്ഷവും പ്രതിഷേധ സമരവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഒന്നര കോടിരൂപയുടെ അഴിമതിയാണ് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിരിക്കുന്നത്. ഹിന്ദുജന വിഭാഗങ്ങള്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വകമാറ്റി ഇതര മതസ്ഥര്‍ക്ക് അനര്‍ഹമായി നല്‍കുകയാണ് കുമ്പളം പഞ്ചായത്ത് ഭരണസമിതി ചെയ്തുവരുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: