കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ ചുമതലയില്‍ നിന്ന് നീക്കിയ ടോം ജോസിനെ ഇത്തരമൊരുകത്തെഴുതാന് ആരാണ് ചുമതലപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ വ്യക്്തമാക്കണമെന്ന് പി രാജീവ് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ടോം ജോസ് ഈ കത്തെഴുതിയതെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാര്‍ പറഞ്ഞിട്ടാണെങ്കില്‍ അത് തുറന്നു സമ്മതിക്കണം. കൊച്ചി മെട്രോ റെയില്‍ പദ്ധതി ഡി എം ആര് സിയെ തന്നെ ഏല്പിക്കുമെന്നും ഇ ശ്രീധരന് അതിന്റെ മുഖ്യചുമതലക്കാരനാകണമെന്നും സര്‍ക്കാര്‍ ഒരു വശത്ത് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയിരിക്കുന്നത്. ടോം ജോസും സുധീര്‍ കൃഷ്ണയുമടക്കമുള്ള ബ്യൂറോക്രാറ്റുകളെ ഉപയോഗിച്ച് ഡി എം ആര് സിയെയും ശ്രീധരനെയും ഒഴിവാക്കാന്‍ വന്‍ രാഷ്ട്രീയ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായി പി രാജീവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: