കൊച്ചി: ഇ ശ്രീധരനെ കൊച്ചി മെട്രോ റെയിലിന്റെ ചുമതലയില്‍ നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ അഴിമതിക്കാരുടെ കുതന്ത്രമാണെന്ന് ജസ്റ്റിസ് വി ആര് കൃഷ്ണയ്യര്‍ കുറ്റപ്പെടുത്തി. കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പാക്കാന്‍ ഇ ശ്രീധരനോളം വൈദഗ്ധ്യമുള്ള മറ്റൊരാള്‍ ഇന്ത്യയിലില്ല. ശ്രീധരനുണ്ടെങ്കില് അഴിമതി ഇല്ലെന്നാണ് അര്‍ഥം. ഏറെ ശ്രമിച്ചിട്ടാണ് അദ്ദേഹം കൊച്ചി മെട്രോയുടെ ചുമതല ഏറ്റെടുക്കാന്‍ തയ്യാറായത്. അദ്ദേഹത്തെ ഒഴിവാക്കാന്‍ ഒരു വിഭാഗം നടത്തുന്ന നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണം. കൊച്ചി മെട്രോ അഴിമതിയില്ലാതെ സുതാര്യമായും വേഗത്തിലും നടക്കേണ്ടതുണ്ട്. ഡി എം ആര് സിയെയും ബ്യൂറോക്രാറ്റുകളെയും ഉപയോഗിച്ച് ശ്രീധരനെ ഒഴിവാക്കാന്‍ നടക്കുന്ന നീക്കത്തിനെതിരെ വേണ്ടിവന്നാല്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: