ലാഹോര്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഇരു രാജ്യങ്ങളും ഒരേ കറന്‍സി ഉപയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്ന് പാക്കിസ്ഥാന് ഭരണകക്ഷിയായ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ജെഹാംഗീര്‍ ബാദര്‍ പറഞ്ഞു. ഡിസംബറോടുകൂടി ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ നിന്ന് 1209 ഉല്‍പ്പന്നങ്ങളെ നെഗേറ്റെവ് പട്ടികയില്‍ നിന്നും പിന്‍വലിക്കും. അമേരിക്കന്‍ ഡോളര്‍, ബ്രിട്ടീഷ് പൗണ്ട്, യൂറോ എന്നിവയ്ക്കുണ്ടാകുന്ന സമ്മര്‍ദ്ദം നേരിടുന്നതിന് ഇന്ത്യയും പാക്കിസ്ഥാനും ഒരേ കറന്‍സി ഉപയോഗിക്കുന്ന കാര്യം ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലാഹോര്‍ പ്രസ്ക്ലബില്‍ നടന്ന ഇന്ത്യാ-പാക്കിസ്ഥാന് മീഡിയാ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്കായുള്ള പാര്‍ലമെന്ററി സമിതിയില്‍ അംഗമായ ജെഹാംഗീര്‍ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയും സര്‍ക്കാരും നടത്തുന്ന ശ്രമങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ലാഹോര്‍ പ്രസ്ക്ലബ്, ചണ്ഡീഗഡ് പ്രസ്ക്ലബ്, പ്രസ് ക്ലബ് ഓഫ് ഇന്ത്യ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നും 40ഓളം മാധ്യമപ്രവര്‍ത്തകരാണ് പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: