ഇസ്ലാമാബാദ്:പാക്കിസ്ഥാനിലെ ശക്തരായ സൈനിക മേധാവികള്‍ക്കെതിരെ സുപ്രിം കോടതിയുടെ പരാമര്‍ശം. സൈന്യം രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് സുപ്രിംകോടതി പ്രത്യേക ഉത്തരവിലൂടെ വ്യക്തമാക്കി. 16 വര്‍ഷം പഴക്കമുള്ള കേസ് പരിഗണിച്ചാണ് കോടതി ഉത്തരവിറക്കിയത്.
രാഷ്ട്രീയ സഖ്യങ്ങളെ സൈന്യം സ്പോണ്സര് ചെയ്യുന്നുവെന്ന റിട്ട.എയര്‍ ചീഫ് മാര്‍ഷലിന്റെ ഹര്‍ജിയിലാണ് ഉത്തരവ്. പാക് സൈന്യം രാഷ്ട്രീയത്തില്‍ നിന്നും അകന്നുനില്‍ക്കണമെന്ന് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൗധരി വ്യക്തമാക്കി. ജനാധിപത്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിലോ രാഷ്ട്രീയ പ്രവര്‍ത്തനത്തിലോ സൈന്യത്തിന്റെ ഇടപെടല്‍ ആവശ്യമില്ലെന്നും രാജ്യസുരക്ഷയാണ് അവരുടെ കര്മ്മമേഖലയെന്നും ജസ്റ്റീസ് ചൗധരി പറഞ്ഞു.
കോടതിയുടെ ഈ ഉത്തരവ് പാക് സൈന്യവുമായുള്ള തുറന്ന പോരിന് കളമൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീഷകരുടെ വിലയിരുത്തല്‍ .ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കുന്നതും സൈന്യം അധികാരം പിടിച്ചെടുക്കുന്നതും പാക്കിസ്ഥാനില്‍ പുതുമയുള്ള കാര്യമല്ലെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. സ്വതന്ത്രലബ്ദിക്ക് ശേഷം പാക്കിസ്ഥാന് വര്‍ഷങ്ങളോളം സൈനിക ഭരണത്തിന് കീഴില്‍ കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: