നെടുമ്പാശ്ശേരി: അബുദാബിയില്‍നിന്നും കൊച്ചിയിലേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ യാതനയുടെ ബലിയാടുകളായി കുട്ടികളും. 16 മണിക്കൂറിലേറെ വിമാനത്തിനുള്ളില്‍ കഴിഞ്ഞുകൂടാന്‍ വിധിക്കപ്പെട്ടവരില്‍ ആറുമാസം പ്രായമുള്ള ആമീനയും 5-ാംക്ലാസുകാരി നന്ദനയും പെടുന്നു. മണിക്കൂറുകള്‍ നീണ്ട കഷ്ടപ്പാട് ഈ കുട്ടികളെ മാനസികമായും ശാരീരികമായും തളര്ത്തിയിരിക്കയാണ്.
കൊടുങ്ങല്ലൂര്‍ സ്വദേശി അഷറഫിന്റെ മകളാണ് ആമീന. കുഞ്ഞിന് കൊടുക്കാന്‍ അഷറഫ് വെള്ളം ചോദിച്ചതോടെയാണത്രെ തര്‍ക്കം തുടങ്ങിയത്. വെള്ളം കൊടുക്കാന്‍ എയര്‍ഹോസ്റ്റസുമാര്‍ തയ്യാറായില്ലെന്ന് പറയുന്നു. ഇതിനെ ചോദ്യംചെയ്ത അഷറഫിനെയും വിമാനറാഞ്ചലുകാരുടെ പട്ടികയില്‍പ്പെടുത്തുകയാണ് അധികൃതര്‍ ചെയ്തതത്രേ. അഷറഫിനൊപ്പം ഭാര്യയും ഒന്നര വയസുള്ള അതുല്‍ എന്ന കുട്ടിയും ഉണ്ടായിരുന്നു.
അബുദാബിയില്‍നിന്നും 5-ാം ക്ലാസുകാരി നന്ദന ഒറ്റക്കാണ് വിമാനത്തില്‍ കൊച്ചിയിലേക്ക് വന്നത്. വിമാനയാത്ര പേടിസ്വപ്നമായെന്ന് കണ്ണൂര്‍ സ്വദേശിയായ ഈ കുട്ടി പറയുന്നു. കഴിഞ്ഞ 22 വര്‍ഷമായി വിമാനയാത്ര ചെയ്യുന്ന തനിക്ക് ഇത് ആദ്യത്തെ അനുഭവമാണെന്ന് തൃശൂര്‍ സ്വദേശി പോള്‍സണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: