ന്യൂദല്‍ഹി: കുറ്റാരോപിതനായ ഡോക്ടറെ ആരോഗ്യ വകുപ്പില്‍ ഉപദേശകനായി നിയമിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നടപടി വിവാദത്തിലേക്ക്. കുറ്റാരോപിതനായ ഡോ. സുകുമാര്‍ മുഖര്‍ജിയെ ചീഫ് അഡ്വൈസറായി നിയമിച്ച നടപടിയില്‍ മമതക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
നടപടിയില്‍ വിശദീകരണം നല്കാന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിശദീകരണം തേടിയുള്ള നോട്ടീസ് അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതല്ലെന്നും കോടതി വ്യക്തമാക്കി.
ജോലിയില്‍ വീഴ്ച്ച വരുത്തിയെന്ന് തെളിയിക്കപ്പെട്ട ഉദ്യോഗസ്ഥനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച നടപടിയാണ് നേരത്തെ വിവാദമായത്. നിയമത്തിനെതിരെ ഡോ. കുനാല്‍ സഹ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കേസില്‍ കക്ഷി ചേര്‍ക്കുന്നതില്‍ മമതയെ ഒഴിവാക്കിയതിനെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനു പുറമെ ഡോ.സുകുമാര്‍ ബാനര്‍ജിക്കും, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനും നോട്ടീസ് അയച്ചിട്ടുണ്ട്. ആറ് ആഴ്ച്ചക്കുള്ളില് മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: