ബദൗന്‍(ഉത്തര്‍പ്രദേശ്): പരിശോധന കഴിഞ്ഞ് മടങ്ങിയ ജില്ലാ സപ്ലൈ ഓഫീസറെ എണ്ണമാഫിയ തീവെച്ച് കൊല്ലാന്‍ ശ്രമിച്ചു. ദേഹാവ് ഗ്രാമത്തില്‍ പൊതുവിതരണ കേന്ദ്രത്തിന്റെ ഉടമയുടെ വീട്ടില്‍ പരിശോധന നടത്തി മടങ്ങുകയായിരുന്ന നീരജ് സിങ്ങാണ് ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 154 ആളുകള്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര് രേഖപ്പെടുത്തി.
വന്‍തോതില്‍ മണ്ണെണ്ണയുടെ കരിഞ്ചന്ത നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ റേഷന്‍ സ്ഥാപന ഉടമയായ ഗീരീഷ് ചന്ദ്രയുടെ വീട്ടില്‍ പരിശോധന നടത്തിയ നീരജിന്റെ നേതൃത്വത്തിലുള്ള 10 അംഗസംഘം മണ്ണെണ്ണയില്‍ ഡീസല്‍ കലര്‍ത്തുന്നത് കണ്ടെത്തിയിരുന്നു. സ്ഥാപനത്തിനും ഉടമയ്ക്കുമെതിരെ നടപടി എടുത്തശേഷം വാഹനത്തില്‍ മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥനെ തടഞ്ഞ സ്ത്രീകളടക്കമുള്ള അക്രമി സംഘം വാഹനം തകര്‍ക്കുകയും മണ്ണെണ്ണ ഒഴിച്ച് തീവെയ്ക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഉദ്യോഗസ്ഥന് വിവരം മേലുദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റുചെയ്തിട്ടില്ല എന്ന് അറിയിച്ച പോലീസ് പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: