ന്യൂദല്‍ഹി: ഇസ്രായേലി നയതന്ത്രജ്ഞന്റെ കാറിനു നേര്‍ക്കുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൊഹമ്മദ് അബു കസ്മിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. രാജ്യം വിട്ടുപോകരുതെന്ന കര്‍ശന വ്യവസ്ഥയോടെയാണ് ജാമ്യം. പാസ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കണം.
കസ്മിയുടെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് കസ്മി സുപ്രീംകോടതിയെ സമീപിച്ചത്. മാര്‍ച്ച് ആറു മുതല്‍ ഇയാള്‍ ജയിലിലാണ്. കഴിഞ്ഞ ഫെബ്രുവരി 13നാണ് ഇസ്രായേലി മിലിറ്ററി അറ്റാഷെയുടെ കാറിനു നേര്‍ക്ക് ആക്രമണം നടന്നത്.
ബൈക്കിലെത്തിയ രണ്ടു പേര് കാറില്‍ കാന്തിക ബോംബ് ഘടിപ്പിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ അറ്റാഷെയുടെ ഭാര്യയ്ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. അക്രമികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തയതിനെ തുടര്‍ന്നാണ് കസ്മിയെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: