ലക്നോ: മായം ചേര്‍ത്ത ഡീസല്‍ വിറ്റ കട പൂട്ടിച്ച സപ്ലൈ ഓഫീസറെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. സംഭവത്തില്‍ കണ്ടാലറിയാവുന്ന 154 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ബദൗണിലെ ദേഹ്ഗാവാ ഗ്രാമത്തില്‍ ഇന്നലെയായിരുന്നു ആക്രമണം നടന്നത്.
മണ്ണെണ്ണ ചേര്‍ത്ത് ഡീസല്‍ വില്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് സപ്ലൈ ഓഫീസറായ നീരജ് സിംഗ് ഗിരീഷ് ചന്ദ്ര എന്നയാളുടെ ഉടമസ്ഥതയിലുള്ള ന്യായവില ഷോപ്പില്‍ പരിശോധനയ്ക്ക് എത്തിയത്. മായം ചേര്‍ക്കല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കട പൂട്ടാന്‍ നിര്‍ദേശം നല്‍കിയശേഷം ഓഫീസര്‍ മടങ്ങുമ്പോഴായിരുന്നു സ്ത്രീകളടങ്ങുന്ന ജനക്കൂട്ടം രോഷാകുലരായി എത്തിയത്.
ഓഫീസറെയും ഡ്രൈവറെയും തടഞ്ഞുവെച്ച പ്രതിഷേധക്കാര്‍ ഇവരുടെ മേല്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചെങ്കിലും ആള്‍ക്കൂട്ടത്തിലൂടെ സപ്ലൈ ഓഫീസറും ഡ്രൈവറും രക്ഷപെട്ട് പോലീസില്‍ അഭയം തേടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: