ഭോപ്പാല്‍: മധ്യപ്രദേശിലും ഛത്തീസ്ഗഢിലും നേരിയ ഭൂചലനം. രാവിലെ എട്ടു മണിക്ക് ശേഷമാണ് ഇരുസംസ്ഥാനങ്ങളിലെയും അതിര്‍ത്തി മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടത്. ഛത്തീസ്ഗഢിലെ സര്‍ഗൂജ ഡിവിഷനിലും മധ്യപ്രദേശിലെ ജബല്‍പൂര്‍, ഉമാരിയ, ഷഹ്ദോള്‍ എന്നിവിടങ്ങളിലുമാണ് പ്രകമ്പനമുണ്ടായത്.
റിക്ടര്‍ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. ജബല്പൂരില് നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം. 20 മുതല്‍ 30 സെക്കന്‍ഡുകള്‍ വരെ നീണ്ടുനിന്ന പ്രകമ്പനമാണുണ്ടായതെന്ന് അനുഭവസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: