ഉത്തരാഖണ്ഡ്: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന കൂട്ടുകക്ഷിഭരണത്തിലെ കെടുകാര്യസ്ഥതയ്ക്കും ക്രമസമാധാന തകര്‍ച്ചയ്ക്കുമെതിരെ സംസ്ഥാന ബി.ജെ.പി ഘടകം പ്രക്ഷോഭത്തിനൊരുങ്ങുന്നു.
കഴിഞ്ഞ ഏഴുമാസത്തെ വിജയ്് ബഹുഗുണയുടെ നേതൃത്വത്തിലുള്ള ഭരണം സംസ്ഥാനത്തിന്റെ വികസ പദ്ധതികള്‍ അട്ടിമറിച്ചു എന്ന് പറഞ്ഞ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി സംസ്ഥാനത്ത് പകല്‍വെളിച്ചത്തില്‍ പോലും കൊള്ള നടക്കുന്ന സ്ഥിതിയാണ് ഭരണത്തിന് കീഴില്‍ ഉണ്ടായിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
മഴക്കാലം കഴിഞ്ഞിട്ടുകൂടി പ്രളയബാധിത ജില്ലകളായ ഉത്തരാക്ഷിയിലും മറ്റും റോഡ് ഗതാഗതം പുന:സ്ഥാപിക്കാത്തതിനാല്‍ ഈ പ്രദേശങ്ങള്‍ സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ പാര്‍ട്ടി ബഹുജന പ്രക്ഷോഭം ആരംഭിക്കും.
പൊതുഗതാഗത സംവിധാനത്തിന്റെ ദയനീയ സ്ഥിതിയും കുത്തഴിഞ്ഞ ക്രമസമാധാന നിലയും ഭരണസംവിധാനങ്ങളുടെ മേല്‍ സര്‍ക്കാര്‍ നിയന്ത്രണമില്ലാത്തതും സംസ്ഥാന വികസനത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു. തെഹ്രി ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം സംസ്ഥാന സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധം കൂടിയാണ്. സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ജനം തെരുവിലിറങ്ങുമെന്ന് പറഞ്ഞ ബിജെപി കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നതിന് മുമ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: