ന്യൂദല്‍ഹി: സര്‍ക്കാരിന്റെ കീഴിലുള്ള വാര്‍ത്താ വിനിമയ കേന്ദ്രമായ ആകാശവാണിയിലും പ്രസാര്‍ ഭാരതിയിലുമായി 1,150 ഒഴിവുകള്‍. പ്രോഗ്രാമിങ് വിഭാഗത്തിലും ടെക്നിക്കല്‍ വിഭാഗത്തിലുമാണ് ഇത്രയേറെ ഒഴിവുകളെന്ന് പ്രസാര്‍ ഭാരതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഡയറക്ടേഴ്സ്, എഞ്ചിനിയറിംഗ് അസിസ്റ്റന്റ്സ്, പ്രോഗ്രാം എക്സിക്യൂട്ടീവ്സ്, ട്രാന്‍സ്മിഷന്‍ എക്സിക്യൂട്ടീവ്സ്, ടെക്നീഷ്യന്‍, ക്യാമറാമാന്‍, പ്രൊഡക്ഷന്‍ അസിസ്റ്റന്റ്സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ഒഴിഞ്ഞു കിടക്കുന്നവയില്‍ 3452 എണ്ണം അവശ്യ തസ്തികകളാണ്. ഗ്രൂപ്പ് ബി, സി തസ്തികകളിലേക്കുള്ള ഒഴിവുകള്‍ നികത്തുന്നത് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും മറ്റുള്ള തസ്തികകളില്‍ നിയമനം നടത്തുന്നത് പ്രസാര്‍ ഭാരതി റിക്രൂട്ട്മെന്റ് ബോര്‍ഡുമാണ്. അടുത്ത വര്‍ഷം മദ്ധ്യ ത്തോടെ നിയമനങ്ങള്‍ പൂര്‍ത്തിയാകുമെന്ന് പ്രസാര്‍ ഭാരതി അറിയിച്ചു.
15 വര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ റിക്രൂട്ട്മെന്റാണിപ്പോഴത്തേത്. വാര്‍ത്താ രംഗത്തെ പുതിയ മത്സരം നേരിടാന്‍ പ്രസാര്‍ഭാരതിയെയും ആകാശ വാണിയെയും പ്രാപ്തമാക്കുന്നതിന് 12,071 കോടി രൂപയുടെ പദ്ധതി കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുണ്ട്. ഇതിന് ഉടന്‍ ധനമന്ത്രാലയം അനുമതി നല്‍കുമെന്നാണ് കരുതുന്നത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഡയറക്ടര്‍, എന്‍ജിനിയറിങ് അസിസ്റ്റന്റ്, പ്രോഗ്രാം എക്സിക്യൂട്ടീവ് എന്നിവയിലുള്‍പ്പെടെ 1,150 ഒഴിവുകളാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: