ദമാസ്കസ്: തുര്ക്കിയുറ്റെ വിമാനങ്ങള്‍ക്ക് സിറിയന്‍ വ്യോമമേഖലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. സിറിയന്‍ വിദേശകാര്യമന്ത്രാലയത്തെ ഉദ്ദരിച്ച് വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തേ സിറിയയിലേക്കുള്ള റഷ്യന്‍ വിമാനം തുര്‍ക്കിയില്‍ സൈനിക വിമാനങ്ങള്‍ ഉപയോഗിച്ച് നിലത്തിറക്കിയതില് പ്രതിഷേധിച്ചാണ് നടപടി.
ആയുധങ്ങള്‍ വിമാനത്തില്‍ കടത്തുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് തുര്‍ക്കി റഷ്യന്‍ വിമാനം അങ്കാറ എയര്‍പോര്‍ട്ടില്‍ നിര്‍ബന്ധിച്ച് ഇറക്കിയത്. തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം വെള്ളിയാഴ്ചയാണ് വിമാനം അങ്കാറ വിട്ടത്. ഇതേ തുടര്‍ന്നാണ് വ്യോമമേഖല അടയ്ക്കാന്‍ സനാ തീരുമാനിച്ചത്.
എന്നാല്‍ തുര്ക്കിയുറ്റെ ആരോപണത്തെ എതിര്‍ത്ത സിറിയയും റഷ്യയും സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെതിരെ കഴിഞ്ഞ 19 മാസമായി തുടരുന്ന ആഭ്യന്തരകലഹം രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധാന്തരീക്ഷത്തിലേയ്ക്കു മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: